ഇന്നത്തെ കാലഘട്ടത്തിൽ കുറേയധികം ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ. നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ചു വീർത്തു വരുന്ന ഒരു അവസ്ഥയാണ് ഇത്. ഈ ഒരു വെരിക്കോസ് വെയിൻ ഒട്ടുമിക്ക ആളുകളിലും ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാണാറുണ്ട്. അത്രയേറെ നമ്മെ ബുദ്ധിമുട്ടിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നുതന്നെയാണ് വെരിക്കോസ് വെയിൻ. ജീവിതശൈലി രോഗമായതിനാൽ തന്നെ നാം തന്നെയാണ് ഇത്തരം.
ഒരു രോഗം ഉണ്ടാകുന്നതിന്റെ പ്രധാന കാരണക്കാർ. അത്തരത്തിൽ നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടികിടക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. കാലുകളുടെ രക്തക്കുഴലുകളിലെ വാൽവുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ ആ രക്തക്കുഴലുകളിൽ നിന്ന് അശുദ്ധ രക്തം ഹൃദയത്തിലേക്ക് പോകുന്നത് തടസ്സപ്പെടുകയും അതുവഴി അശുദ്ധ രക്തം അവിടെ കെട്ടിക്കിടക്കുകയും ചെയ്യുന്നു.
അശുദ്ധ രക്തം കെട്ടിക്കിടക്കുന്നത് വഴിയാണ് വെരിക്കോസ് ഉള്ളവരിൽ ഞരമ്പുകൾ തടിച്ചു വീർത്ത് നീലനിറത്തിൽ കാണുന്നത്. ചിലവരിൽ ഈയൊരു അവസ്ഥ കാണാതെ തന്നെ കാലിൽ പുകച്ചിലും കടച്ചിലും തരിപ്പ് എന്നിങ്ങനെയുള്ള മറ്റു അവസ്ഥകളാണ് കാണുന്നത്. അതോടൊപ്പം തന്നെ ചെറിയ മുറിവുകൾ കാലുകളിൽ രൂപപ്പെടുകയും പിന്നീട് അത് ഉണങ്ങാതെ പഴുക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ പൂർണമായും മറികടക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും സർജറികളാണ് ചെയ്യാറുള്ളത്. എന്നാൽ സർജറി ചെയ്തിട്ടുള്ളവർക്കും ഈ ഒരു വെരിക്കോസ് വീണ്ടും വീണ്ടും വരുന്നതായി കാണാവുന്നതാണ്. അതിനാൽ തന്നെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് നാം ഓരോരുത്തരും ഏറ്റവുമധികം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.