To prevent toenail : പ്രായഭേദമന്യേ ഓരോരുത്തരിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് കുഴിനഖം. നമ്മുടെ കൈകളിലെയും കാലുകളിലെയും നഖങ്ങളിൽ വരാമെങ്കിലും ഇത് കൂടുതലായി കാൽവിരലിലെ തള്ളവിരലിൽ ആണ് കാണാറുള്ളത്. പറയുമ്പോൾ വളരെ നിസ്സാരമാണെങ്കിലും അനുഭവിക്കുമ്പോൾ വളരെയധികം വേദനാജനകമായ ഒരു അവസ്ഥയാണ് ഇത്. ഈയൊരു അവസ്ഥയിൽ തള്ള വിരലിന്റെ നഖം ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങിയ വളരുകയാണ് ചെയ്യുന്നത്.
അതിനാൽ തന്നെ അസഹ്യമായ വേദനയും അതോടൊപ്പം തന്നെ അവിടെ പഴുപ്പും ഉണ്ടാകുന്നു. അതിനാൽ തന്നെ നടക്കുവാനോ നിൽക്കുവാനോ എല്ലാം വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഈ ഒരു രോഗം ഉണ്ടാകുന്നതിനെ ഉള്ളത്. അതിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വൃത്തിഹീനമായ സാഹചര്യങ്ങളിൽ നടക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നടക്കുന്നതും നഖങ്ങൾ വൃത്തിയാക്കാത്തതും.
എല്ലാം കുഴിനഖം ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ്. അതുപോലെ തന്നെ നല്ലവണ്ണം ഇറക്കി വെട്ടുന്നത് വഴിയും കുഴിനഖം എന്ന പ്രശ്നം ഉണ്ടാകുന്നു. കൂടാതെ വാസ്കുലാർ പ്രോബ്ലം ഉള്ളവരിലും പ്രമേഹം ഉള്ളവരിലും എല്ലാം ഇത്തരം ഒരു രോഗാവസ്ഥ കണ്ടുവരുന്നു. അതോടൊപ്പം തന്നെ നല്ലവണ്ണം വിയർപ്പുള്ളവരിലും ഈ ഒരു രോഗം കാണാവുന്നതാണ്. ഈയൊരു അവസ്ഥ ഉണ്ടാകുമ്പോൾ.
അത് അതികഠിനമായ വേദന ഉണ്ടാകുന്നതിനാൽ തന്നെ എല്ലാവരും വൈദ്യസഹായം തേടേണ്ടതായി വരുന്നു. എന്നാൽ ചില കാര്യങ്ങൾ തുടക്കത്തിൽ തന്നെ ചെയ്യുകയാണെങ്കിൽ വൈദ്യസഹായം ഒട്ടും തന്നെ ഇല്ലാതെ കുഴിനഖത്തെ മറികടക്കാവുന്നതാണ്. അത്തരത്തിൽ കുഴിനഖത്തെ തുടക്കത്തിൽ തന്നെ വേരോടെ പിഴുതെറിയുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.