ദിനംപ്രതി നമ്മുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കുന്നത് അനുസരിച്ച് നമ്മുടെ രോഗാവസ്ഥകളും മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ഈ ലോകത്തിന് വേണ്ടത് നല്ലൊരു ആഹാര രീതി തന്നെയാണ്. നല്ലൊരു ആഹാ ഉദ്ദേശിക്കുന്നത് നമ്മുടെ എല്ലാ ഇഷ്ടങ്ങളും ഉപേക്ഷിക്കുക എന്നതല്ല. അവയുടെ അളവ് മിതമാക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നാം കഴിക്കുന്ന ഒരുവിധം എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും കൊഴുപ്പ് ഗ്ലൂക്കോസ് എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
നാമോരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് നമുക്കറിയാം. ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് നമ്മുടെ ശരീരഭാരം കൂടുന്നതെന്നും ഏതൊക്കെ കഴിക്കുന്നത് നിർത്തുമ്പോഴാണ് നമ്മുടെ കുറയുന്നത് എന്നും നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ ആരോഗ്യത്തെ പരിപാലിക്കാൻ കഴിയും. ഇത്തരത്തിൽ നമുക്ക് പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ മിതമാക്കിക്കൊണ്ട് നമ്മുടെ ശരീരഭാരം കുറയ്ക്കാനും അതോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥകൾ തടയാനും ഒരു പരിധിവരെ സഹായിക്കും.
അതുപോലെതന്നെ അമിതമായി ഭക്ഷണം കഴിക്കാതെ നിശ്ചിത സമയങ്ങളിൽ ഇടവിട്ട് മിതമായി കഴിക്കുകയാണ് നാം ചെയ്യേണ്ടത്. ഇങ്ങനെ കഴിക്കുന്നത് വഴിയും ഓവർ കലോറി നമ്മുടെ ആഹാരത്തിൽ വരാതിരിക്കുകയും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതിരിക്കുകയും ചെയ്യുന്നു. നല്ലൊരു ആഹാരത്തോടൊപ്പം അരമണിക്കൂറിൽ കുറയാത്ത ഒരു വ്യായാമ ശീലവും നാം പാലിക്കേണ്ടതാണ്.
നല്ല ആഹാരത്തോടൊപ്പം വ്യായാമ ശീലവും ഉണ്ടായാൽ നമുക്ക് നമ്മുടെ രോഗാവസ്ഥകളെ തടയാനാകുള്ളൂ. കൂടാതെ ഭക്ഷണത്തിൽ ധാരാളം പ്രോട്ടീനുകളും ഫൈബ്രറുകളും അടങ്ങിയ വ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ നല്ലതാണ്. അതുപോലെതന്നെ ഗ്ലൂക്കോസ് കണ്ടന്റ് മിതമാക്കുക കൊഴുപ്പിന്റെ അളവ് മിതമാക്കുക ഇവയും നാം പാലിക്കേണ്ടതാണ്. ഇങ്ങനെ ജീവിതം മുന്നോട്ടുപോയാൽ നമുക്ക് നമ്മുടെ ജീവിതശൈലി രോഗങ്ങളെ പൂർണമായും തടയാനാവും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.