ഗ്യാസ് ഇടയ്ക്കിടെ വയറ്റിൽ ഉണ്ടാകുന്നുണ്ടോ… ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും..!!

ശരീര ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രത്യേക കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വയറു സംബദ്ധമായ നിരവധി ബുദ്ധിമുട്ടുകൾ ആളുകൾ പറയുന്നത് എങ്കിലും ഏറ്റവും കൂടുതൽ കേൾക്കുന്ന കാര്യം ഗ്യാസ് പ്രശ്നങ്ങൾ ആണ്. നമ്മുടെ സമൂഹത്തിൽ തന്നെ ഏകദേശം 20 മുതൽ 30 ശതമാനം ആളുകളെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ദീർഘകാലമായി അനുഭവിക്കുന്ന ആളുകളാണ്. ഇതിന്റെ പേരിൽ ഒരുപാട് തെറ്റിദ്ധാരണകളും കാണാൻ കഴിയുന്നതാണ്. വയറിന്റെ ഏതുതരത്തിലുള്ള പ്രയാസവും ഗ്യസായി കണക്കാക്കുകയും.

അതുപോലെതന്നെ വയറുമായി യാതൊരു ബന്ധവുമില്ലാതെ പല രോഗങ്ങൾ ഒക്കെ ഗ്യാസാണെന്ന് തെറ്റിദ്ധരിക്കുകയും പലതരത്തിലുള്ള അപകടങ്ങളും വരുത്തി വെക്കാറുണ്ട്. യഥാർത്ഥത്തിൽ ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എന്തെല്ലാമാണ്. എന്തെല്ലാം രോഗങ്ങൾ ആണ് ഇതിന്റെ പിന്നിൽ ഉണ്ടാകുന്നത്. എന്തെല്ലാം അടയാളങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതെല്ലാം അടയാളങ്ങൾ ഉണ്ടെങ്കിലും ശ്രദ്ധിക്കണമെന്ന് അതുപോലെതന്നെ അവസാനമായി പ്രയാസങ്ങൾ അനുഭവിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണ് ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലാത്തതിനെക്കുറിച്ചും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ആദ്യം തന്നെ ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണെന്ന് നോക്കാം. നാല് കാര്യങ്ങൾ നാല് പ്രയാസങ്ങളാണ് യഥാർത്ഥത്തിൽ ഗ്യാസ് എന്ന് പറയുന്നത്. ഒന്നാമത് വയറിന്റെ മുകൾഭാഗത്ത് കാണുന്ന എരിച്ചിൽ അതുപോലെതന്നെ വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദന. അതുപോലെതന്നെ വയറു വീർത്ത് വരുന്ന അവസ്ഥ. വെള്ളം പോലും കുടിച്ചു കഴിഞ്ഞാൽ വയറു വീർത്തു വരുന്ന അവസ്ഥ. നാലാമതായി ഭക്ഷണം മുൻപ് കഴിച്ച അത്ര കഴിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. കുറച്ച് എടുത്ത് കഴിച്ചാൽ തന്നെ വയറു നിറയുന്ന അവസ്ഥ. ഭക്ഷണം വേണ്ട എന്ന് തോന്നുന്ന അവസ്ഥ. ഇത്തരത്തിലുള്ള നാല് കാര്യങ്ങളാണ് സാധാരണയായി ഗ്യാസ് എന്ന് പറയുന്നത്.

ഇതിൽ ഒന്നും ഒന്നിലധികം ഒരാളിൽ തന്നെ കണ്ടു വരാം. ചില ആളുകൾ അനുഭവിക്കുന്ന കാര്യമാണ് നെഞ്ചിരിച്ചിൽ ഛർദി ഒമിറ്റിംഗ് തുടങ്ങിയ പ്രശ്നങ്ങൾ. എന്തെല്ലാം രോഗങ്ങൾ ആണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് ആമാശയത്തിൽ അല്ലെങ്കിൽ ചെറുകുടലിലും ഉണ്ടാകാൻ സാധ്യതയുള്ള പുണ്ണുകൾ ആണ്. ഭക്ഷണത്തിലൂടെ അല്ലെങ്കിൽ കുടിക്കുന്ന വെള്ളത്തിലൂടെ ശരീരത്തിലെത്തുന്ന ചില ബാക്ടീരിയകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ബാക്ടീരിയക്ക് മരുന്ന് കഴിച്ചാൽ ഇത് നശിച്ചു പോകുകയും അസുഖം മാറിപ്പോവുകയും ചെയ്യുന്നതാണ്. ഇത് കൂടാതെ വയറിലുണ്ടാകുന്ന ആസിഡ് അന്നനാളത്തിലേക്ക് തികട്ടി വരികയും പിന്നീട് മുറിവ് ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ. ഇതിന് gerd എന്നു പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *