ചക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴമാണ് ചക്ക. പോഷക ഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഒന്നാണ് ഇത് എന്ന കാര്യം പലർക്കും അറിയാവുന്ന ഒന്നാണ്. സാധാരണക്കാരന്റെ ഭക്ഷണമായിരുന്ന ചക്ക വിഭവങ്ങൾ ഇന്നത്തെ കാലത്ത് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ മെനുകളിൽ കൂടി കാണാൻ കഴിയും. ചക്കക്കുരു തോരൻ കടന്ന് കട്ലറ്റിലും ബർഗറിലും പിസായിലും എല്ലാം തന്നെ കാണാൻ കഴിയും. ചക്കക്കുരു ഷെയ്ക്ക് വരെ എല്ലാവരും പരീക്ഷിച്ചു കാണും. വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ കഴിയുന്ന ചക്കക്കുരു പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ്.
കാഴ്ചയിൽ ചെറുതാണ് എങ്കിലും ചക്കക്കുരു ശരീരത്തിന് നിരവധി പോഷകങ്ങൾ നൽകുന്നുണ്ട്. പ്രോട്ടീൻ സമ്പുഷ്ടവും വിറ്റാമിൻ ബി പൊട്ടാസ്യം എന്നിവ ധാരാളമായി ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള തിയാമിൻ റെയ്‌ബോ ഫ്ലാമിൻ എന്നിവ കണ്ണിന്റെയും ചർമ്മത്തിന്റെയും മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. സിങ്ക് ഇരുമ്പ് കാൽസ്യം കോപ്പർ പൊട്ടാസ്യം മഗ്നീഷ്യം എന്നീ മിനറലുകളും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്.
ചക്കക്കുരു ബ്രൗൺ തൊലി കളയാതെയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് പഴമക്കാർ പറയുന്ന കാര്യമാണ്. ചക്കയുടെ കുരു ഉണക്കി പൊടിച്ചു വെച്ചാൽ കൊഴി തീറ്റയിൽ എല്ലാം കലർത്തി നൽക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് നൽകുന്നത് വഴി മുട്ട കൂടുതൽ ലഭിക്കുന്നതാണ്. അതുപോലെതന്നെ പശുവിനെ കാലിത്തീറ്റ ആയും അൽപ്പം നൽകുകയാണെങ്കിൽ കൊഴുപ്പ് കൂടുതലുള്ള പാൽ കൂടുതലായി ലഭിക്കുകയും ചെയ്യുന്നതാണ്.
വിളഞ്ഞ ചക്കക്കുരു ഉണങ്ങിയ മണലിലും അതുപോലെതന്നെ ഉമിയിലും കലർത്തി സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് അത് കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U