How to Prevent Kidney Disease : ഇന്ന് ഏറ്റവും അധികം നമ്മുടെ ഇടയിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി രോഗങ്ങൾ. നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന വിഷാംശങ്ങളെ മറ്റും അരിച്ചെടുക്കുന്ന ഒരു അവയവം ആണ് കിഡ്നി. ഈ വിഷാംശങ്ങളെ കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളിക്കൊണ്ട് നമ്മെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്ന് നാം ചെയ്യുന്ന പല തരത്തിലുള്ള തെറ്റുകളും ഇത്തരത്തിലുള്ള കിഡ്നി രോഗങ്ങൾ വരുന്നതിന് കാരണമാകുന്നു.
ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ ഇന്ന് അധികമായി തന്നെ കാണുന്നതിനാൽ കിഡ്നിയുടെ പ്രവർത്തനം നിലയ്ക്കുകയും അത്തരം പ്രവർത്തനം ചെയ്യുന്നതിന് ഡയാലിസിസ് പോലുള്ള മാർഗ്ഗങ്ങൾ ഇന്ന് ഓരോരുത്തരും സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രമേഹം എന്നത്. അമിതമായി പ്രമേഹമുള്ളവർക്ക് ക്രമേണ മറ്റു രോഗങ്ങൾ ഉടലെടുക്കുന്നത് പോലെ തന്നെ കിഡ്നി രോഗങ്ങളും ഉടലെടുക്കുന്നു.
അമിതമായിട്ടുള്ള ഗ്ലൂക്കോസിന്റെ അംശം നമ്മുടെ കിഡ്നിയിൽ അടിഞ്ഞു കൂടുകയും അതിന്റെ ഫലമായി കിഡ്നിയുടെ പ്രവർത്തനം കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു. പ്രമേഹം പോലെ തന്നെ ഇന്ന് നേരിടുന്ന മറ്റൊരു പ്രശ്നമാണ് അമിത രക്തസമ്മർദ്ദം. അമിത രക്തസമ്മർദ്ദം ഉള്ളവർക്കും കാലക്രമേണ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നു. അതുപോലെ തന്നെ ഇന്ന് കൂടുതലായി കിഡ്നി രോഗങ്ങൾ ഉണ്ടാകുന്നതിന്റെ മറ്റൊരു.
കാരണമായി പറയാൻ സാധിക്കുന്നത് അമിതമായി സ്റ്റിറോയ്ഡുകളും ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിക്കുന്നതാണ്. ഇന്നത്തെ സമൂഹത്തിൽ വേണ്ടതിനും വേണ്ടാത്തതിനും ധാരാളം ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിക്കുന്നു. ഇവ ധാരാളമായി നമ്മുടെ ശരീരത്തിന് അകത്തേക്ക് ചെല്ലുമ്പോൾ അത് കിഡ്നിക്ക് മൂത്രത്തിലൂടെ പുറന്തള്ളാൻ കഴിയാതെ വരികയും അവ കിഡ്നിയിൽ അടിഞ്ഞുകൂടി അതിന്റെ പ്രവർത്തനം ഇല്ലാതാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.