ശരീരത്തിലും തലയിലും എണ്ണ പുരട്ടുന്നത് നാമോരോരുത്തരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ അതിനെ എണ്ണ തേച്ചു കുളിപ്പിക്കുന്നത് പതിവാണ്. ഇത്തരത്തിൽ ശരീരത്തിൽ എണ്ണ തേയ്ക്കുന്നത് വഴി പലതരത്തിലുള്ള ഗുണങ്ങളാണ് ഓരോരുത്തർക്ക് ലഭിക്കുന്നത്. ശരീരത്തിൽ എണ്ണ തേച്ച് പിടിപ്പിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ വരൾച്ച പൂർണമായി വിട്ടുമാറുന്നു. അതുപോലെ തന്നെ ചർമ്മത്തെ മൃദുലത വർദ്ധിപ്പിക്കാനും ഇത് സഹായകരമാണ്.
അതുപോലെ തന്നെയാണ് തലയിൽ എണ്ണ തേച്ച് പിടിപ്പിക്കുന്നതും. ഇത് നമ്മുടെ മുടികളുടെ വളർച്ച ഉറപ്പുവരുത്താനും മുടികൾ നേരിടുന്ന വരൾച്ച എന്ന പ്രശ്നത്തെ പൂർണമായി പരിഹരിക്കാനും സഹായകരമാകുന്നു. അത്തരത്തിൽ പലതരത്തിലുള്ള എണ്ണകളാണ് നമുക്ക് ഇന്ന് സുലഭമായി ലഭിക്കുന്നത്. വെളിച്ചെണ്ണ ബദാം ഓയിൽ കടുകെണ്ണ ഒലിവ് ഓയിൽ ആവണക്കെണ്ണ എന്നിങ്ങനെ പലതരത്തിലുള്ള എണ്ണകൾ നമുക്ക് ഇന്ന് ലഭിക്കുന്നു.
ഇവ ഓരോന്നും ഓരോ തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നമ്മെ സഹായിക്കുന്നവയാണ്. അവയിൽ തന്നെ പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണ പ്രധാനമായും നാമോരോരുത്തരും ഉപയോഗിക്കുന്നത് വേദനകളെ മറികടക്കുന്നതിന് വേണ്ടിയാണ്. ഏതെങ്കിലും സന്ധികളിൽ വേദന ഉണ്ടാകുകയാണെങ്കിൽ കടുകെണ്ണ പുരട്ടി കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നതായി കാണാൻ സാധിക്കും.
നമ്മുടെ ചർമ്മത്തെ മൃതലത സംരക്ഷിക്കുന്നതിനും വരൾച്ചയെ ഇല്ലാതാക്കുന്നതിനും ബദാം ഓയിൽ ഉപയോഗപ്രദമാണ്. ഇത്മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി പെട്ടെന്ന് തന്നെ മുഖക്കുരു അപ്രത്യക്ഷമാകും. അത്തരത്തിൽ വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുന്നത് വഴിയും നമുക്ക് നല്ല ഉറക്കം ലഭിക്കുന്നു. വെളിച്ചെണ്ണ കിടക്കുന്നതിന് മുമ്പ് കാൽപാദത്തിന്റെ അടിയിൽ തേക്കുന്നത് വഴി നമ്മുടെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നതായും കാണാം. തുടർന്ന് വീഡിയോ കാണുക.