കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള എത്ര വലിയ കൊഴുപ്പുകളെയും അലിയിച്ച് കളയാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു അവയവമാണ് കരൾ. ശാരീരിക പ്രവർത്തനങ്ങളിൽ രണ്ടാം സ്ഥാനമാണ് കരളിനെ ഉള്ളത്. ഈ കരൾ പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നത്. ഇത് നമ്മുടെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ ദഹന രസങ്ങളെ ഉത്പാദിപ്പിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലേക്ക് വായിലൂടെയും ആഹാരത്തിലൂടെയും എല്ലാം കടന്നുവരുന്ന വിഷാംശങ്ങളെ ശുദ്ധീകരിക്കുന്ന പ്രവർത്തനവും ഇത് ചെയ്യുന്നു.

ഇത്തരത്തിൽ ധാരാളം പ്രവർത്തനം ചെയ്യുന്ന കരളിനെ ഇന്ന് പല തരത്തിലുള്ള രോഗങ്ങളാണ് പിടികൂടുന്നത്. അവയെ പ്രധാനമായും ആൽക്കഹോളിക് ഡിസീസസ് എന്നും നോൺ ആൾക്കഹോളിക് ഡിസീസസ് എന്നും നമുക്ക് വേർതിരിക്കാം. മദ്യം കഴിച്ചവരിൽ മാത്രം പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്ന ഒന്നാണ് കരൾ വീക്കം എന്നത്. എന്നാൽ ഇന്ന് മദ്യപിക്കുന്നവരെക്കാൾ കൂടുതൽ മദ്യം തൊടാത്തവർക്കാണ് ഇത്തരത്തിലുള്ള കരൾ വീക്കങ്ങൾ കൂടുതലായി തന്നെ കാണുന്നത്.

അത്തരത്തിൽ നോൺ ആൽക്കഹോളിക് ആയിട്ടുള്ള ആളുകളിൽ കരൾ രോഗങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി മാറി കഴിഞ്ഞിരിക്കുന്നു ഒന്നാണ് ഫാറ്റി ലിവർ എന്നത്. ഫാറ്റി ലിവർ എന്നത് ഒരു ജീവിതശൈലി രോഗമാണ്. ഇന്നത്തെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങൾ മൂലം പലതരത്തിലുള്ള കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ഷുഗറുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും അതുപോലെ തന്നെ ധാരാളം കെമിക്കലുകൾ.

അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും കഴിക്കുന്നതിന്റെ ഫലമായി അവ നമ്മുടെ കരളിൽ അടഞ്ഞുകൂടുകയും അത് ശുദ്ധീകരിക്കാൻ കരളിനെ കഴിയാതെ വരികയും ചെയ്യുമ്പോൾ അത് കരളിൽ കെട്ടിക്കിടന്ന് ഇത്തരം ഒരു അവസ്ഥ ഉണ്ടാക്കുന്നു. അതിനാലാണ് ഇന്ന് ഏറ്റവുമധികം ലിവർ ഡിസീസസ് ഉണ്ടാകുന്നത്. ഇത്തരത്തിൽ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ അത് ക്രമേണ ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *