ഇന്ന് വളരെയധികം പേർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഡയബറ്റിക്സ് അഥവാ പ്രമേഹം. ശരീരത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസിന്റെ അമിതമായിട്ടുള്ള വർദ്ധനവാണ് ഈയൊരു രോഗാവസ്ഥയുടെ കാരണം. മരുന്നുകളോടൊപ്പം നല്ലൊരു ആരോഗ്യ രീതിയിലൂടെയും വ്യായാമത്തിലൂടെ മാത്രമേ ഈ പ്രമേഹത്തെ നമുക്ക് മറികടക്കാൻ പറ്റുകയുള്ളൂ. എന്നാൽ ഇതിൽ തന്നെ പലതരത്തിലുള്ള മിഥ്യാധാരണകളാണ് സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്നത്.
അതിലൊന്നാണ് പാവയ്ക്ക മാത്രം കഴിച്ചാൽ മതി പ്രമേഹം കുറയാൻ എന്നുള്ളത്. എന്നാൽ ഇത് തീർത്തും ശരിയല്ല പാവയ്ക്ക കഴിയുന്നത് പ്രമേഹത്തെ കുറയ്ക്കാൻ കഴിയുന്ന ഒരു ഭക്ഷണ രീതിയാണ്. ഇതുകൊണ്ട് മാത്രം ഷുഗറിന്റെ അളവ് കുറയുകയില്ല. മറ്റൊരു മിഥ്യയാണ് മധുരം കഴിച്ചാൽ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കാൻ പറ്റും എന്നുള്ളത്. ഇതിൽ യാതൊരു കാര്യവുമില്ല. അതുപോലെ തന്നെയാണ് ഇൻസുലിൻ ധാരാളം എടുക്കുന്നതും മരുന്നുകൾ കഴിക്കുന്നതും നമ്മുടെ കിഡ്നി വീക്കത്തിനെ മരണമാകും എന്നുള്ളത്.
മറ്റൊരു മിഥ്യ ആണ് ഇത്. പ്രമേഹത്തിനുള്ള ഇൻസുലിൻ ആയാലും മറ്റു മരുന്നുകൾ ആയാലും അതൊന്നും കിഡ്നിയെ ബാധിക്കുന്നില്ല. പ്രമേഹമാണ് കിഡ്നിയെ ബാധിക്കുന്നത് മരുന്നുകൾ അല്ല. കൂടുതലായി ബാധിക്കുന്നത് പെയിൻ കില്ലറുകളായ മരുന്നുകളാണ്. ഇൻസുലിനും മരുന്നുകളും ഉപയോഗിക്കുന്നത് മൂലം ഷുഗറിന്റെ ലെവൽ നല്ലോണം താഴത്തേക്ക് പോവുക, ഭാരം കൂടുക എന്നിവ കണ്ടുവരുന്നതാണ്.
എന്നാൽ ഡോക്ടർസ് ശരീരത്തിലെ ഭാരവും ഷുഗർ ലെവലും കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രമേ മരുന്നുകൾ നൽകുന്നുള്ളൂ. പ്രമേഹം എന്ന രോഗത്തെ മറികടക്കുവാനായി ഇൻസുലിനും മറ്റു മരുന്നുകളും അതോടൊപ്പം തന്നെ നല്ല ഒരു വ്യായാമ ശീലവും പുലർത്തേണ്ടത് അനിവാര്യമാണ്. അതോടൊപ്പം ഭക്ഷണ രീതിയിലും മാറ്റങ്ങൾ വരുത്താം. ഇത്തരത്തിലുള്ള രീതിയാണ് നാം അവലംബിക്കേണ്ടത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.