To remove varicose veins : ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം സുപരിചിതമായ ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറെ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് വെരിക്കോസ് വെയിൻ. പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് വെരിക്കോസ് വെയിൻ എന്ന അവസ്ഥ വഴി ഓരോരുത്തരും നേരിടുന്നത്. ഇത് ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഉണ്ടാകാമെങ്കിലും കാലുകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
കാലുകളിലെ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇത്. ഈ രക്തക്കുഴലുകളിലൂടെ അശുദ്ധ രക്തം ഹൃദയത്തിലേക്ക് പോകേണ്ടതാണ്. ഹൃദയം ആ രക്തത്തെ ശുദ്ധീകരിച്ച് വീണ്ടും ആ ഭാഗങ്ങളിലേക്ക് തന്നെ എത്തിക്കേണ്ടതുമാണ്. എന്നാൽ ഹൃദയത്തിലേക്ക് അശുദ്ധ രക്തത്തെ വഹിച്ചുകൊണ്ടുപോകുന്ന ഞരമ്പുകളുടെ വാൽവുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ രക്തപ്രവാഹം അവിടെ തടസ്സപ്പെടുകയാണ് ചെയ്യുന്നത്.
ഇത്തരം അവസ്ഥയിൽ ഈ രക്തപ്രവാഹം തടസ്സപ്പെട്ടുകൊണ്ട് അശുദ്ധ രക്തം അവിടെ കെട്ടിക്കിടക്കുന്നു. ഈയൊരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത്തരത്തിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നതിനാൽ തന്നെ ആ ഞരമ്പുകൾ വീർത്തിരിക്കുന്നു. അതോടൊപ്പം അത് ചുറ്റി പിണഞ്ഞു കിടക്കുന്നത് കാണാൻ സാധിക്കും. ഇതുവഴി അതികഠിനമായിട്ടുള്ള കാലുവേദനയാണ് ഓരോരുത്തരും നേരിടുന്നത്.
കാലുവേദനയോടൊപ്പം തന്നെ അധിക ദൂരം നടക്കുവാനോ നിൽക്കുവാനോ ഇരിക്കുവാനോ സാധിക്കാതെ തരത്തിലുള്ള പുകച്ചിൽ കടച്ചിൽ മരവിപ്പ് തരിപ്പ് എന്നിങ്ങനെയുള്ള അവസ്ഥയും ഉണ്ടാകുന്നു. കുറച്ചുകൂടി കഴിയുകയാണെങ്കിൽ അവിടെ മുറിവുകൾ ഉണ്ടാവുകയും അത് ഉണങ്ങാതെ തന്നെ വ്രണങ്ങൾ രൂപപ്പെടുന്ന അവസ്ഥയും കാണുന്നു. ഈ വെരിക്കോസിനെ മറികടക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും സർജറിയാണ് ചെയ്യാറുള്ളത്. തുടർന്ന് വീഡിയോ കാണുക.