നമ്മുടെ വീട്ടിൽ വെള്ള തുണികൾ കഴുകുക എന്ന് പറയുന്നത് എല്ലാവർക്കും വളരെ ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത് കഴുകുമ്പോൾ അതിലെ കറകൾ പലപ്പോഴും പോകാറില്ല. ഇത് പോകാനായി ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. നമുക്ക് ഇത് എങ്ങനെ വെള്ളത്തുണി ഈസി ആയി വൃത്തിയാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരു കെമിക്കലും ഇല്ലാതെയാണ് വെള്ളത്തുണികൾ കഴുകാനായി പോകുന്നത്.
രണ്ട് രീതികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തേ രീതി പരിചയപ്പെടാം. കറ ആയിട്ടുണ്ട്. ഇത് തുരുമ്പിന്റെ കറ ആണ് എങ്കിലും മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ കറകൾ മാറ്റിയെടുക്കാൻ എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ അര ബക്കറ്റ് വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഷാബു ചേർത്ത് കൊടുക്കുക.
ഏതെങ്കിലും ഒരു ബ്രാൻഡ് മതി. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നാരങ്ങാനീരാണ്. ഇവിടെ ഒരു നാരങ്ങ എടുക്കുക. ഈ നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. കറ മാറ്റിയെടുക്കാനും അതുപോലെ തന്നെ നല്ല നിറം ലഭിക്കാനും നാരങ്ങാനീര് വളരെ നല്ലതാണ്. പിന്നീട് ഇതിലേക്ക് വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത്. ഒരു കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. വിനാഗിരി നാരങ്ങാനീര് ഷാമ്പു എല്ലാംകൂടി വെള്ളത്തിൽ നല്ലപോലെ മിക്സ്.
ആക്കി എടുക്കുക. പിന്നീട് ഇതിലേക്ക് വെള്ള ഷർട്ട് മുക്കി വെക്കുക. ഒരു 10 മിനിറ്റ് സമയം നന്നായി മുക്കി വയ്ക്കുക. അതിനുശേഷം ഇത് തിരുമ്മിയെടുക്കാവുന്നതാണ്. നല്ല വസ്ത്രങ്ങൾ കഴുക്കുമ്പോൾ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.