ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ഇന്ന് ഇവിടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ കുറച്ചു ഉണക്കമീനാണ് എടുക്കേണ്ടത്. ഏത് ആണെങ്കിലും കുഴപ്പമില്ല.
പിന്നീട് നന്നായി കഴുകിയശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. ഇത് കട്ട് ചെയ്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. വെള്ളം ചേർക്കാതെ രണ്ടുമൂന്നു പ്രാവശ്യം കറക്കി എടുക്കുക. ഒരു മിനിറ്റ് പോലും വേണ്ട. ഒറ്റ കറക്കിൽ തന്നെ നല്ല പൊടിപൊടിയായി കിട്ടുന്നതാണ്. കട്ട് ചെയ്ത് ചെറിയ ചെറിയ കഷണങ്ങളായി ഇടുക ആണെങ്കിൽ അത് ഫ്രൈ ചെയ്ത് കിട്ടാൻ കുറെ സമയം പിടിക്കുന്നതാണ്. അതുമാത്രമല്ല അത്ര ടേസ്റ്റ് ഉണ്ടാവില്ല.
ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം നല്ല ടേസ്റ്റ് ആയിരിക്കും. അതുപോലെ മൂന്ന് സവാളയും രണ്ട് പച്ചമുളക് ചോപ്പ് ചെയ്തെടുക്കുക. പിന്നീട് ഒരു പാൻ വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാളയും പച്ചമുളകും അതുപോലെതന്നെ മിക്സിയിൽ ഗ്രേറ്റ് ചെയ്ത് എടുത്ത ഉണക്ക മീൻ ഇട്ട് കൊടുക്കുക. പിന്നീട് കുറച്ചു ഉപ്പ് കൂടി ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക.
ഇത് നല്ല ഹൈ ഫ്ലെയ്മിൽ തന്നെ വയ്ക്കുക. ചെറിയ ചൂടിൽ വെക്കുകയാണെങ്കിൽ അടുക്കളയിൽ നിന്ന് പോകാൻ പറ്റില്ല. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ ഇത് മൊരിയിച്ചു എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് നാളികേരം അര മുറി ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഉണക്കമീൻ ചമ്മന്തിയാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen