രോഗ ലക്ഷണങ്ങൾ ഇങ്ങനെ കാണുന്നുണ്ടോ… പിത്ത സഞ്ചിയിൽ കല്ലായിരിക്കും…

ശരീരത്തിൽ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പിത്ത സഞ്ചിയിൽ ഉണ്ടാവുന്ന കല്ലിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ല് എന്ന് പറയുന്നത് വളരെ കോമൻ ആയി കാണുന്ന ഒരു കാര്യം തന്നെയാണ്. ആദ്യം തന്നെ ചെയ്യുന്ന ഒരു കാര്യം. പിത്തസഞ്ചി ശരീരത്തിൽ നിന്ന് എടുത്തു കളയുന്ന ഒരു ശാസ്ത്രക്രിയ ആണ് ചെയ്യുന്നത്. ഇത് എല്ലാ കേസുകളിലും ആവശ്യമുള്ളതാണോ. അല്ലെങ്കിൽ ഇത് കാരണം ഉണ്ടാകുന്ന പാർശ്വ ഫലങ്ങൾ എന്താണ്.

ഇതിൽ നിന്ന് എങ്ങനെ നാച്ചുറലായി വീട്ടിൽനിന്ന് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുണ്ടെങ്കിൽ നമ്മൾ സാധാരണ അനുഭവപ്പെടുന്ന കുറച്ച് ലക്ഷണങ്ങൾ ആണ് ഇവിടെ പറയുന്നത്. വലത്തെ ഷോൾഡറിൽ ഉണ്ടാകുന്ന വേദന. അല്ലെങ്കിൽ വാരിയെല്ലിന് താഴെയുണ്ടാകുന്ന വേദന. അല്ലെങ്കിൽ അതി കഠിനമായി ഉണ്ടാകുന്ന വയറുവേദന. ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ചുവന്ന പാടുകൾ ഇത്തരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണാറുണ്ട്.

ഇത്തരത്തിൽ അനുഭവപ്പെടുകയാണെങ്കിൽ നമുക്ക് ഒരു സ്കാൻ എടുത്താൽ തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ട് എന്ന് മനസ്സിലായ പിന്നീട് ഈ പഴുപ്പ് എത്രമാത്രം ഉണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടത്അത്യാവശ്യമാണ്. കല്ലുകൾ 50 ശതമാനത്തിൽ കൂടുതൽ ഉണ്ടോ ഇല്ലയോ. ഇത് എടുത്തു കളയുന്നതാണോ ഏറ്റവും നല്ലത് എന്ന് മനസ്സിലാക്കിയശേഷം മാത്രമാണ് അതിന് ശസ്ത്രക്രിയ ചെയ്യേണ്ടത്. എന്നാൽ ഇൻഫെക്ഷൻ കൺട്രോൾ ചെയ്യാൻ കഴിയുന്ന അവസ്ഥയിലാണ് എങ്കിൽ അത് മരുന്ന് എടുത്ത ശേഷം മാറ്റി എടുക്കുന്നതാണ് ഏറ്റവും നല്ലത്.

അതോടൊപ്പം തന്നെ ആഹാരരീതിയിൽ മാറ്റം വരുത്തിയിട്ടില്ല എങ്കിൽ തീർച്ചയായും കല്ല് തുടരുകയും ഇതിലും കൂടുതലായ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നതാണ്. പിത്തസഞ്ചി എടുത്തുകളഞ്ഞാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവിടെ പറയുന്നത്. 40% ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. അതായത് കഴിക്കുന്നത് പുളിച്ചു തികെട്ടുക. അതുപോലെതന്നെ വോമിറ്റിംഗ് വരിക. അതുപോലെതന്നെ വയറിളക്കം അല്ലെങ്കിൽ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *