ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ അറിയാതെ പോകല്ലേ… വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ…| Symptoms of kidney disease

ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പല ഭാഗങ്ങളിലും പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഓരോ ബാധിക്കുന്ന രോഗങ്ങൾ ഓരോ രീതിയിലാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. അത്തരത്തിൽ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവം ആണ് കിഡ്നി. പ്രായം വർദ്ധിച്ചു വരുംതോറും കിഡ്നിയുടെ ആരോഗ്യം നശിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്‌നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞു വരികയാണ്. എന്നാൽ കിഡ്‌നിയിൽ കൂടുതൽ സമ്മർദ്ദം നൽകിയാൽ 30 വയസ്സിനു മുൻപ് തന്നെ നിങ്ങൾ രോഗം അവസ്ഥയിലേക്ക് എത്തുന്നതാണ്. കാൻസർ ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി തകരാർ.

നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തനക്ഷമത സംഭവിക്കുകയാണ് എങ്കിൽ. അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇതിൽ ആദ്യത്തെ ലക്ഷണം എപ്പോഴും അമിതമായ ക്ഷീണം അനുഭവപ്പെടുക എന്നതാണ്. അതുപോലെതന്നെ എപ്പോഴും കിടക്കുക എന്ന് തോന്നൽ ഉണ്ടാവുക. അതുപോലെതന്നെ തളർച്ച തോന്നുന്നത് ഇതിനെല്ലാം കാരണം രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം ഹോർമോൺ ഉല്പാദിപ്പിക്കുന്നത് കിഡ്നിയിൽ വെച്ചാണ്. അതുകൊണ്ടുതന്നെ കിഡ്‌നിക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചു കഴിഞ്ഞാൽ ഇതിന്റെ പ്രവർത്തനം കുറയുകയാണ് സംഭവിക്കുന്നത്. അതുപോലെതന്നെ ഹീമോഗ്ലോബിൻ അളവ് കുറയാനും സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും ഒരു ക്ഷീണം അനുഭവപ്പെടും.


അതുപോലെതന്നെ രണ്ടാമത്തേത് ഉറക്കം ഇല്ലായ്മ ആണ്. രാത്രികാലങ്ങളിൽ ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ വരിക. ഉറക്കത്തിൽ നിന്ന് ശ്വാസം കിട്ടാതെ എഴുന്നേറ്റ് പോകാം ഇതെല്ലാം തന്നെ യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇതൊക്കെ ശരിക്കും സംഭവിക്കുന്നത് ഹീമോഗ്ലോബിൻ ഡെഫിസിയൻസി മൂലം ഓക്സിജൻ ശരിയായ രീതിയിൽ ലഭിക്കാത്തത് മൂലമാണ്. മൂന്നാമത് നമ്മുടെ ചർമം വളരെയധികം ഡ്രൈ ആയി വരുന്ന അവസ്ഥ. അത് പോലെ ശരീരത്തിൽ പല ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് അലർജി രോഗങ്ങൾ ഇല്ലാതെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. തൊക്ക് രോഗങ്ങൾ ഒന്നുമില്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ ഇംബാലൻസ് മൂലം കിഡ്നി രോഗവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സംഭവിക്കാം.

ഇനി നാലാമത്തെ ലക്ഷണം എന്താണെന്ന് നോക്കാം. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കണ്ണിൽ ചെറിയ രീതിയിലുള്ള തടിപ്പും അതുപോലെതന്നെ നീര് പോലെ അനുഭവപ്പെടുന്നതും കാണാം. ഇത് കിഡ്‌നി രോഗവുമായി ബന്ധപ്പെട്ട് കാണാം. ശരീരത്തിൽ നിന്നും അധികമായി പ്രോട്ടീനും സോഡിയം കിഡ്നി രോഗവുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്നതിന്റെ ഭാഗമായി ഈ പ്രശ്നങ്ങൾ ഉണ്ടാകാം. അടുത്ത ലക്ഷണം എന്ന് പറയുന്നത് രാത്രികാലങ്ങളിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്നത് ആണ്. ഇത് കിഡ്‌നിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. യൂറിനറി ഇൻഫെക്ഷൻ ഇല്ലാതെ ഇങ്ങനെ സംഭവിക്കുന്നുണ്ട് എങ്കിൽ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *