ഷർട്ടിൽ പശ മുക്കാൻ മറന്നാലും വടിപോലെ നിൽക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി…

വസ്ത്രങ്ങൾ നല്ല വടി പോലെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. നല്ല സ്റ്റിഫ് ആയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് എല്ലാവർക്കും ഒരു അബദ്ധം പറ്റുന്നതാണ് നമ്മുടെ വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് ചിലപ്പോൾ വിട്ടു പോകാറുണ്ട് പശ മുക്കാനായിട്ട്. പിന്നീട് എവിടേക്കെങ്കിലും പോകുന്ന സമയത്തായിരിക്കും കാണുന്നത് ഈ ഷർട്ട് പശ മുക്കി ഇല്ലല്ലോ എന്ന് ചിന്തിക്കുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പെട്ടെന്ന് ഇത് ഉണക്കിയെടുക്കാനും സമയമുണ്ടാകില്ല. ഇത്തരത്തിലുള്ള അവസരത്തിൽ ഷർട്ട് നല്ല വടി വൊത്ത ഷർട്ട് ആക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഷർട്ട് ആയാലും ചുരിദാർ എന്തുവേണമെങ്കിലും ഈ രീതിയിൽ ചെയ്യാൻ കഴിയുന്നതാണ്. ഇതിനായി ഒരു വെള്ള സ്പ്രേ ചെയ്തു കൊടുത്താൽ മതി. അയൻ ചെയ്യുന്ന സമയത്ത് ഇത് തെളിച്ച് കഴിഞ്ഞാൽ നല്ലപോലെതന്നെ വസ്ത്രങ്ങൾ വടി പോലെ സ്റ്റിഫ് ആയി നിൽക്കുന്നതാണ്.

അതുപോലെതന്നെ കുറഞ്ഞ ചെലവിൽ നമുക്ക് പശ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത് ഒരുപാട് വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. നമുക്ക് ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. നല്ല വടി പോലെ ഇരിക്കുന്ന അടിപൊളി പശ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ചവ്വരി ഉപയോഗിച്ച തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. സഗോ സീഡ്‌സ് എന്നും ഇതിന് പറയുന്നുണ്ട്. ആദ്യം തന്നെ അരക്കപ്പ് ചൗരി എടുക്കുക.

ഇത് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് നന്നായി കുറുക്കിയെടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് പശ ആവശ്യമുള്ളവരാണെങ്കിൽ മില്ലിൽ കൊടുത്ത് സഗോ സീഡ്‌സ് പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത് ഇത് മിക്സ് ചെയ്തെടുത്ത ഈ ഒരു രീതിയിൽ കുറുക്കിയെടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog