തട്ടുകടയിലെ കുട്ടി ദോശ ഇനി വീട്ടിൽ തയ്യാറാക്കാം. അതിന് സഹായിക്കുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. മാവ് നല്ല പെർഫെക്റ്റ് ആയി കിട്ടുകയാണെങ്കിൽ തന്നെ ദോശ ഇത് പോലെ നല്ല പെർഫെക്റ്റ് ആയി കിട്ടുകയുള്ളൂ. ആവി പറക്കുന്ന ദോശ ആരാണ് ഇഷ്ടപ്പെടാത്തത്. പരിപ്പ് ചേർക്കാത്ത കുറു കുറ സാമ്പാറാണ് ഇവിടെ തയ്യാറാക്കുന്നത്.
നല്ല വറുത്തരച്ച പോലെ തന്നെ തയ്യാറാക്കുന്ന സാമ്പാറാണ് ഇത്. ദോശ മുൻപ് കാണിച്ചിട്ടുണ്ട് എങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇത്. അരക്കനായി ഒന്നര കപ്പ് പച്ചരി ആണ് എടുക്കുന്നത്. അതുപോലെതന്നെ മുക്കാൽ കപ്പ് ഉഴുന്ന് ചേർക്കുക. അരിയും ഉഴുന്ന് നല്ലപോലെ വാഷ് ചെയ്ത് എടുക്കുക. ഈ വെള്ളമാണ് അരയ്ക്കാനായി എടുക്കേണ്ടത്. പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ കുതിർത്തിയെടുക്കുക.
അതിനുശേഷം ഇത് അരച്ചെടുക്കാവുന്നതാണ്. ഇത് കുതിർന്നു വരുമ്പോൾ ഇത് അരയ്ക്കാനായി തുടങ്ങാം. ആദ്യം തന്നെ ഉഴുന്ന് അരക്കാവുന്നതാണ്. ഇതിന്റെ വെള്ളം കളയരുത്. ഇതു ഉൾപ്പെടെയാണ് അരച്ച് എടുക്കുന്നത്. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അത് കഴിഞ്ഞ് അരി അരച്ചെടുക്കാം. അരിയുടെ കൂടെ തന്നെ ഒരു കപ്പ് ചോറ് ഇട്ടുകൊടുക്കുക. പിന്നീട് ഇത് ഉണ്ടാക്കാനായി മൂന്ന് ഇൻഗ്രീഡിയൻസ് ചേർക്കുന്നുണ്ട്.
അതിൽ ഒന്നാണ് തലേ ദിവസം ഒഴിച്ച് നാളികേര വെള്ളം. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ചെറിയ ഉള്ളിയാണ്. ചെറിയ മൂന്നു കഷണം ചേർത്തുകൊടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കുന്നു. ഇവ മൂന്നും കൂടി ചേർത്ത് മാവ് അരച്ചെടുക്കാവുന്നതാണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മാവ് തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs