സ്വന്തം മാതാപിതാക്കളെ അനാഥമന്ദിരത്തിൽ ഉപേക്ഷിക്കുന്നവർ ഇന്ന് ലോകത്ത് ധാരാളമാണ്. കുടുംബത്തിൽ ആള് എണ്ണം കൂടുന്നത് കൊണ്ടായിരിക്കണം മാതാപിതാക്കളെ എല്ലാവരും അനാഥമന്ദിരത്തിൽ ഉപേക്ഷിക്കുന്നത്. വിവാഹം കഴിഞ്ഞ് കുട്ടികൾ ആയാൽ പിന്നെ മാതാപിതാക്കൾ അവർക്കൊരു ഭാരമായി വരും. അവരെ അനാഥമന്ദിരത്തിൽ ഉപേക്ഷിക്കും.
ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും സംഭവിക്കുന്നതാണ് ഇത്. ഇത്തരത്തിലുള്ളവർ കാണേണ്ട കാഴ്ചയാണ് ഇവിടെ കാണുന്നത്. അച്ഛന് മരുന്നു വാങ്ങണം അതിനായി എന്ത് കഷ്ടപാട് സഹിക്കാനും ഈ കുഞ്ഞു തയ്യാർ ആണ്. വെറും ഒമ്പത് വയസുകാരനായ മകന്റെ അച്ഛനോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ കഥയാണിത്. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന നിരവധി മക്കളുടെ വാർത്തകൾ നമ്മൾ കാണാറുണ്ട്.
ഈ ഒമ്പതാം വയസ്സിൽ തന്നെ ഈ കൊച്ചുപയ്യൻ നിർവഹിക്കുന്ന ഉത്തരവാദിതം അത്രയ്ക്ക് വലുതാണ്. അസുഖം ബാധിച്ച് എഴുന്നേൽക്കാൻ പോലുമാവാതെ കിടന്നകിടപ്പിൽ തന്നെ കിടക്കുന്ന അച്ഛന് മരുന്നു വാങ്ങാനും ഭക്ഷണം വാങ്ങാനും അവൻ കഷ്ടപ്പെടുകയാണ്. തളർന്നു കിടക്കുന്ന അച്ഛൻ അവന് ഒരു ഭാരമെ അല്ല. ഭക്ഷണം പാകം ചെയ്യുന്നതും ഈ മിടുക്കൻ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.