പെട്ടെന്ന് ഒരു ദിവസം ഭാര്യ മരിച്ചാൽ ഭർത്താക്കന്മാർ എങ്ങനെയാണ് സഹിക്കുക. അതിനെ വളരെ പെട്ടെന്ന് തരണം ചെയ്യുന്നവരും ഉണ്ടാകാം. എന്നാൽ ഭാര്യ ഇനി ഇല്ല എന്ന് ഉൾക്കൊള്ളാൻ കഴിയാതെ ജീവിതത്തിനു മുന്നിൽ പകച്ചു പോകുന്നവരുമുണ്ട്. അത്തരത്തിലൊരു ആളെയാണ് ഇവിടെ കാണാൻ കഴിയുക. ഇത്തരത്തിൽ ഒരു കുറിപ്പ് ആണ് ഇവിടെ കാണാൻ കഴിയുക. കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെ. എന്റെ അയല്പക്കത്തുള്ള ഒരു അച്ഛനെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇപ്പോൾ അദ്ദേഹത്തിന് 75 വയസ്സ് പ്രായം ഉണ്ട്. അദ്ദേഹത്തിന്റെ 60 വയസ്സിലാണ് ഭാര്യ മരിക്കുന്നത്. പെട്ടെന്നുള്ള ഒരു മരണമായിരുന്നു അത്.
ഞങ്ങൾ വിവരമറിഞ്ഞു ചെല്ലുമ്പോൾ അദ്ദേഹം വളരെ നിർവികാരനായി ഇരിക്കുകയായിരുന്നു. അദ്ദേഹം പലതും പിറുപിറുക്കുന്നുണ്ടായിരുന്നു. ഭാര്യയെ ദഹിപ്പിക്കാൻ എടുക്കുമ്പോഴും ആ മനുഷ്യൻ ഒന്നു കരയുക പോലും ഉണ്ടായിരുന്നില്ല. രാത്രി എല്ലാവരും നിർബന്ധിച്ച് ഭക്ഷണം കഴിച്ചതിനു ശേഷം മുറിയിൽ കയറിയപ്പോൾ അദ്ദേഹത്തിന് വല്ലാത്ത ഒരു ഏകാന്തത തോന്നി. ആവശ്യം കഴിഞ്ഞു മക്കൾ തിരികെ അവരവരുടെ തിരക്കുകളിലേക്ക് പോകാനൊരുങ്ങി. അച്ഛന്റെ കാര്യത്തിൽ എന്താ തീരുമാനം എന്ന് അവർ ചോദിച്ചപ്പോൾ ഇവിടെ വിട്ടു ഞാൻ എങ്ങോട്ടും ഇല്ല.
എനിക്കുവേണ്ടി ആരും നിൽക്കേണ്ട അതിൽ ഒരു വിഷമവും ഇല്ല എന്ന് കടിപ്പിച്ചു പറഞ്ഞു. മക്കൾ തിരിച്ചുപോയി. അദ്ദേഹം തിരിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ജീവിതത്തിൽ ഒരു ശൂന്യത അവശേഷിച്ചു. ഇങ്ങനെ പോയാൽ ജീവിതം കൈവിട്ടു പോകും എന്ന് തോന്നിയ ഈ അവസരത്തിൽ അദ്ദേഹം ഒരു പോംവഴി കണ്ടെത്തി. ഭാര്യ ഇപ്പോഴും ആ വീട്ടിൽ ഉണ്ട് എന്ന് തന്നെ അദ്ദേഹം സങ്കല്പിച്ചു. രാവിലെ ചായ തിളപ്പിക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും രണ്ടാൾക്കും വേണ്ടി ചെയ്യാൻ തുടങ്ങി. എന്തിനും അഭിപ്രായം ചോദിക്കുക മുതൽ എല്ലാ കാര്യങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തി.
മക്കൾ അച്ഛന്റെ ഈ മാറ്റം ശ്രദ്ധിക്കാൻ തുടങ്ങി. പെട്ടെന്ന് അച്ഛനെ ഒരു ഡോക്ടറെ കാണിക്കാൻ അവർ തീരുമാനിച്ചു. അച്ഛന്റെ മനോനില തകരാറിൽ ആയിരിക്കാം എന്ന് അവർ കരുതി. ഒരു ബോഡി ചെക്കപ്പ് എന്നുപറഞ്ഞ് അച്ഛനെ ഡോക്ടറുടെ അടുത്ത് എത്തിച്ചു. എന്നാൽ ഡോക്ടറോട് അച്ഛൻ പറഞ്ഞ മറുപടി കണ്ണ് നിറക്കുന്നത് ആയിരുന്നു. ഡോക്ടറെ എനിക്കറിയാം അവൾ പോയെന്ന് പക്ഷേ എന്റെ മനസ്സ് അത് അംഗീകരിക്കുന്നില്ല. എനിക്ക് മാത്രം കാണാവുന്ന ദൂരത്തിൽ അവൾ ഇപ്പോഴും എനിക്കരികിൽ ഉണ്ട്. ഇത് കേട്ട് ഡോക്ടറുടെ പോലും കണ്ണുനിറഞ്ഞുപോയി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.