വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. രാജ്യത്തിന്റെ സാക്ഷരത കൂട്ടുന്നതിന് ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങൾ വളരെ ഉപകാരപ്രദമായ കാര്യമാണ്. അതു കൊണ്ടുതന്നെ ഇന്നത്തെ കാലത്ത് വിദ്യാർത്ഥികളുടെ കാര്യത്തിലും വിദ്യാഭ്യാസത്തിനുവേണ്ടി നിരവധി പദ്ധതികളും പ്രോത്സാഹന സ്കോളർഷിപ്പുകളും ആണ് സർക്കാർ നൽകുന്നത്.
ഇത്തരത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു സ്കോളർഷിപ്പിനേ പറ്റിയാണ് ഇവിടെ പറയുന്നത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന ഒരു സ്കോളർഷിപ്പ് ആണ് ഇത്. ഒരുപാട് വിദ്യാർഥികൾക്ക് ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആണ് ഇത്. നിരവധി പേരാണ് ഇത്തരത്തിലുള്ള സ്കോളർഷിപ്പിന് വേണ്ടി കാത്തിരിക്കുന്നത്.
സ്റ്റേറ്റ് സിലബസ് സിബിഎസ്ഇ ഐ സി സ് ഇ തുടങ്ങിയ സിലബസുകളിൽ പെട്ടവർക്ക് അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസ് വരെയുള്ള വർക്കാണ് ഇതിൽ അപേക്ഷിക്കാൻ കഴിയുന്നത്. ഓൺലൈനിൽ നടക്കുന്ന യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് അർഹരെ കണ്ടെത്തുന്നത്. ഇതിന് അപേക്ഷ ഇതിനോടകം തന്നെ ക്ഷണിച്ചു കഴിഞ്ഞു. എല്ലാവർക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.