പുട്ട് നല്ല സോഫ്റ്റ് ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ… ഗോതമ്പ് ഉപയോഗിച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…

ഗോതമ്പ് പുട്ട് കഴിച്ചിട്ടുണ്ടോ. പലരും ഇത് ഉണ്ടാക്കി നോക്കിയെങ്കിലും പുട്ട് സോഫ്റ്റ് ആകാതിരിക്കുന്നത് കാണാം. വളരെ എളുപ്പത്തിൽ ഇനി നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് തയ്യാറാക്കാം. ഇതിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ടേസ്റ്റിയും നല്ല ഹെൽത്തി റെസിപ്പി കൂടിയായ ഗോതമ്പ് പുട്ടിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എല്ലാവർക്കും ഗോതമ്പ് പുട്ട് വളരെ ഇഷ്ടമാണ്. ഇത് നല്ല സോഫ്റ്റ് ആയി കിട്ടണമെങ്കിൽ നമ്മൾ മാവ് നനക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

   

അതുപോലെ മാവ് കിട്ടിയാൽ മാത്രമേ ഗോതമ്പ് പുട്ട് നല്ല സോഫ്റ്റ് ആയി കിട്ടുകയുള്ളൂ. ഗോതമ്പ് പുട്ട് ഒരു പ്രത്യേക മണവും നല്ല ഒരു ടേസ്റ്റ് കൂടിയാണ്. പ്രത്യേകിച്ച് ഗോതമ്പ് പുട്ട് ആണെങ്കിൽ കറിയുടെ ആവശ്യമില്ല. നല്ല ചൂട് കട്ടൻ ചായ ഉണ്ടെങ്കിൽ അത് തന്നെ ധാരാളം. നല്ലൊരു കോമ്പിനേഷൻ ആണ് ഇത്. ഇനി ക്കറിവേണ്ടവർക്ക് ആണെങ്കിൽ ചെറുപയർ കറി കൂടി ഇവിടെ കാണിക്കുന്നുണ്ട്. വളരെ സിമ്പിൾ ആയി തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇനി എങ്ങനെയാണ് സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കിയെടുക്കുക എന്ന് നോക്കാം.

ആദ്യം തന്നെ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് അര ടേബിൾ സ്പൂൺ ഉപ്പ് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ചെറിയ സോഫ്റ്റ്നെസ് കിട്ടാനാണ് ഇത് ഒഴിച്ചുകൊടുക്കുന്നത്. പിന്നീട് ഇത് രണ്ടും കൂടി നല്ല രീതിയിൽ മിസ് ചെയ്തെടുക്കണം. പിന്നീട് എല്ലായിടത്തും ഇത് സ്പ്രേഡ് ചെയ്തെടുക്കുക. പിന്നീട് കാൽ കപ് വെള്ളം കുറേശ്ശെയായി ഒഴിച്ച് നനച്ചു കൊടുക്കുക. ഒറ്റയടിക്ക് ഒഴിക്കരുത്.

പ്രത്യേകിച്ച് ഗോതമ്പ് പൊടി ആയതുകൊണ്ട് പെട്ടെന്ന് തന്നെ കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് ചെയ്യേണ്ടത് ഒരു കാൽ കപ്പ് ഗോതമ്പ് പൊടി എടുത്ത് നല്ലപോലെ മിക്സ് ചെയ്ത് ഒരു ജാറിലേക്ക് ഇട്ട് അടിക്കുകയാണ് ചെയ്യേണ്ടത്. എപ്പോഴും ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചാൽ നല്ല സോഫ്റ്റ് പൊടി കിട്ടുന്നതാണ്. ഈ രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ പുട്ട് സോഫ്റ്റ് ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *