ഈയൊരു ഐറ്റം ഇനി വീട്ടിലുണ്ടാക്കി നോക്കൂ.. കപ്പലണ്ടിയും മുട്ടയും ഉപയോഗിച്ച് ഒരു കിടിലൻ സ്നാക്സ്…| Evening snacks Recipe

വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്സിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കപ്പലണ്ടി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു സ്നാക്സ് ആണ് ഇത്. കപ്പലണ്ടി ഉപയോഗിച്ച പലതരത്തിലുള്ള സ്നാക്സ് തയ്യാറാക്കാറുണ്ട്.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ 200 ഗ്രാം കപ്പലണ്ടി എടുക്കുക. ഇത് ഒരു വലിയ ബൗളിലേക്ക് എടുക്കുക. വറുക്കാത്ത കപ്പലണ്ടി ആണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യം ഒരു മുട്ട ആണ്. ഈ മുട്ടയിലേക്ക് പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ ഇളക്കി മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇതിന്റെ മുക്കാൻ ഭാഗം കപ്പലണ്ടിയിലേക്ക് ചേർത്തു കൊടുക്കുക.


പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് 10 മിനിറ്റ് സമയം റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. പിനീട് ഇതിലേക്ക് കോൺഫ്ലവർ ആണ് എടുക്കുന്നത്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് ഇതിലേക്ക് ബാക്കി വച്ചിരിക്കുന്ന മുട്ട അടിച്ചത് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്. ഇഷ്ടമുള്ള ഓയിലിൽ ഇത് വറുത്തെടുക്കാവുന്നതാണ്. ഇത് ഒരു മീഡിയം ഫ്ലയിമിൽ വയ്ക്കുക. കപ്പലണ്ടിയിലുള്ള പൊടി നന്നായി അരിപ്പ ഉപയോഗിച്ച് കളഞ്ഞ ശേഷം വേണം ഇതുപോലെ വറുത്തു എടുക്കാൻ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen