അരിപ്പൊടിയും കൂടെ ഇതുകൂടി മതി ഇനി അപ്പം നല്ല രീതിയിൽ സൂപ്പറാക്കി എടുക്കാം…| Appam with rice flour

അപ്പം നല്ല സൂപ്പറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ അരിപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് മാവ് അരച്ചശേഷം ഒരു 10 15 മിനിറ്റിനുള്ളിൽ തന്നെ വളരെ സോഫ്റ്റ് ആയിട്ടുള്ള പൂ പോലെയുള്ള പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അവൽ കുതിർത്തത് അതുപോലെതന്നെ ചോറ് ഒന്നും തന്നെ ചേർക്കാതെയാണ് ഈ സോഫ്റ്റ് ആയിട്ടുള്ള പാലപ്പം തയ്യാറാക്കി എടുക്കുന്നത്. പാലപ്പം തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അരിപ്പൊടിയാണ് ആദ്യം തന്നെ എടുക്കുന്നത്. കാൽ കപ്പ് അരിപ്പൊടിക്ക് മുക്കാൽ കപ്പ് വെള്ളം ചേർക്കുന്നുണ്ട്. നമ്മൾ എടുക്കുന്ന അരിപ്പൊടിയുടെ 3 ഇരട്ടി വെള്ളമാണ് എടുക്കേണ്ടത്. പിന്നീട് ഇത് നല്ലതുപോലെ കട്ടകളില്ലാതെ ഒന്ന് മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഇവിടെ എടുക്കുന്നത് റേഷൻ കടയിൽ നിന്ന് വാങ്ങുന്ന പച്ചരി മില്ലിൽ കൊടുത്ത ഇടിയപ്പത്തിന് പൊടിച്ചെടുക്കുന്ന ആ ഒരു അരിപ്പൊടിയാണ് ആവശ്യമുള്ളത്.

ഈ ഒരു മിക്സ് അടുപ്പിൽ വച്ച് കുറഞ്ഞ ചൂടിൽ നല്ലപോലെ കുറുക്കിയെടുക്കുക. അരിപൊടി ആയതുകൊണ്ട് തന്നെ പെട്ടെന്ന് കുറുകി കിട്ടും. ഇങ്ങനെ കപ്പി കാച്ചിയെടുക്കുകയാണെങ്കിൽ പാലപ്പത്തിലേക്ക് ചോറ് അതുപോലെതന്നെ അവൽ കുതിർത്തത് ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് പാലപ്പത്തിന്റെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി മിക്സിയിലേക്ക് ആദ്യം തന്നെ ഒഴിച്ചു കൊടുക്കേണ്ടത് അര ഗ്ലാസ് വെള്ളം ആണ്.

വെള്ളം ഒഴിച്ചതിനു ശേഷം പിന്നീട് ഇതിലേക്ക് അരിപ്പൊടി ഇട്ട് കൊടുക്കുകയാണെങ്കിൽ നമുക്ക് അരച്ച് എടുക്കാൻ വളരെ എളുപ്പം തന്നെ സാധിക്കുന്നതാണ്. ഈ പാലപ്പം തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് അരക്കപ്പ് അരിപൊടിയണ്. ഇത് വെള്ളത്തിൽ നല്ലതുപോലെ മിസ് ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്. തലേദിവസം മാവു അരയ്ക്കാൻ മറക്കുന്നവർക്ക് ഇത് രീതിയിൽ വളരെ സോഫ്റ്റ് ആയി തന്നെ പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World