നവജാത ശിശുക്കളെ പരിചരിക്കുന്നവർ ഈ കാര്യം അറിയുക… നവജാതശിശുക്കളെ എങ്ങനെ പരിചരിക്കാം…

നവജാത ശിശുക്കളെ പരിചരിക്കാൻ ഒരു പ്രത്യേക അറിവ് ആവശ്യമാണ്. നവജാത പരിചരണത്തിൽ ഒരു പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ മുതൽ ഫാനിന്റെ കാറ്റ് കൊള്ളിക്കുന്നത് വരെ വളരെ സൂക്ഷിച്ചാണ് ചെയ്യേണ്ടത്. കുളിപ്പിക്കേണ്ടത് ഉച്ചയോടു കൂടി ചെറിയ ചൂടുവെള്ളത്തിൽ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ ഏകദേശം എണ്ണ തേച്ച് മസാജ് ചെയ്ത് 10 15 മിനിറ്റ് കിടത്തുന്നത് കൊണ്ട് കുഴപ്പമില്ല. കുഞ്ഞിനെ തണുപ്പ് അടിപ്പിക്കരുത്. വേഗം കുളിപ്പിച്ച് തോർത്തി ഉടുപ്പുകൾ ധരിപ്പിക്കുക.

തലയും കൂടി മൂടി വയ്ക്കുകയാണെങ്കിൽ വളരെ നല്ലതാണ്. തണുപ്പുകാലത്ത് മൃതുവായി തുണി ചെറിയ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാൻ സാധിക്കുന്നതാണ്. കുളിപ്പിക്കുമ്പോൾ തുടക്കുമ്പോളും തല ഒടുവിൽ ചെയ്യുന്നതാണ് നല്ലത്. തലയിൽ വെള്ളം ഒഴിക്കുമ്പോൾ കുഞ്ഞിനെ കമഴ്ത്തി പിടിക്കുക. കൈ കൊമ്പിളിൽ വെള്ളമെടുത്ത് കുറേശ്ശെയാണ് ഒഴിച് തല കഴുകെണ്ടത്. കുളികഴിഞ്ഞ് തൊർത്തുമ്പോൾ തല നല്ല രീതിയിൽ തന്നെ തോർത്തണം.

ക്രീം അല്ലെങ്കിൽ പൗഡർ ഇടുന്നത് കുഴപ്പമുള്ള കാര്യമല്ല. പെൺകുട്ടികൾ ആണെങ്കിൽ അവരുടെ ജനന ഇന്ദ്രിയ ഭാഗത്ത് പൗഡർ കുടഞ്ഞു ഇടരുത്. പൊക്കിൾ തണ്ടിലും. പൊക്കിൾ തണ്ട് പൊഴിഞ്ഞശേഷം പൊക്കളിലും വെള്ളവും സോപ്പും വീഴുന്നത് യാതൊരു കുഴപ്പവുമില്ല. ഡയപ്പർ ഉപയോഗം. പഴയ തുണി ഉപയോഗിച്ച് തയ്യാറാക്കിയ നപ്കിനുകൾ തന്നെയാണ് ഇതിൽ വളരെ നല്ലത്. അലർജി ഉണ്ടാക്കില്ല. നനയുന്നതു കാണുമ്പോൾ നമ്മൾ മാറ്റുകയും ചെയ്യുന്നതാണ്.

വീട്ടിൽ പ്രത്യേകിച്ച് പകൽ സമയങ്ങളിൽ പഴയ കോട്ടൻ തുണികൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. രാത്രിയിൽ ഡിസ്‌പോസിബിൾ ടൈപ്പർ ഉപയോഗിക്കാം. കുഞ്ഞിന്റെ തൊപ്പിനെ നനവ് വരാൻ സാധ്യതയില്ലാത്തവ വേണം ഉപയോഗിക്കാൻ. ധരിപ്പ്പിക്കുന്നത് പരമാവധി നേരത്തെ തന്നെ അഴിച്ചു മാറ്റാൻ ശ്രദ്ധിക്കുക. ഡയപ്പർ ധരിക്കുന്ന ഭാഗത്ത് തൊലി ചുവക്കുക തടിക്കുക തുടങ്ങിയവ സംഭവിച്ചാൽ അവ ഒഴിവാക്കാനുള്ള ക്രീമുകൾ ഡോക്ടറുടെ നിർദേശം അനുസരിച്ച് പുരട്ടുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips