നല്ല കിടിലൻ മീൻ വറുത്തത് തയ്യാറാക്കാൻ ചെയ്യുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മീൻ ഫ്രൈ ചെയ്യുന്ന സമയത്ത് പൊടിഞ്ഞു പോകാതെ എങ്ങനെ നല്ല രീതിയിൽ ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കും. അതുപോലെ മീൻ ഫ്രൈ ചെയ്ത് എടുക്കുമ്പോൾ അതിന്റെ ടേസ്റ്റ് എങ്ങനെ കൂട്ടാൻ സാധിക്കും.
അതുപോലെതന്നെ നോൺ വെജ് ഐറ്റംസ് ഫ്രൈ ചെയ്യുന്ന സമയത്ത് എല്ലാവർക്കും ഉണ്ടാവുന്ന തലവേദനയാണ് ഫ്രൈ ചെയ്യുന്ന ഓയില് തെറിക്കുകയും ഗ്യാസ് സ്റ്റവിന് ചുറ്റും ആവുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് പറയുന്നത്. ആദ്യത്തെ ടിപ്പ് ഫ്രൈ ചെയ്യുന്ന സമയത്ത് ഒരു തുള്ളി എണ്ണ പോലും ഫ്രൈ പാനിൽ നിന്ന് പുറത്തേക്ക് തെരിച്ചു പോകാതിരിക്കാൻ ഉള്ള സൂത്രമാണ് ഇവിടെ പറയുന്നത്.
സാധാരണ ഫ്രൈ പാൻ അടുപ്പിൽ വെച്ച് ചൂടായി ഓയിൽ ഒഴിച്ച് കൊടുക്കുമ്പോഴാണ് നമ്മൾ ഇതിലേക്ക് ഫ്രൈ ചെയ്യാനുള്ള ഐറ്റംസ് വെച്ചു കൊടുക്കുന്നത്. ഇങ്ങനെ ചെയ്യാതെ ഇതിലേക്ക് വറക്കാനുള്ള ഫിഷ് ആയാലും മീറ്റ് ആയാലും കൊടുത്ത ചെറുതായി ചൂടായ ശേഷം ഇതിലേക്ക് ഓയിൽ ഓഴിച്ചു കൊടുക്കുകയാണെങ്കിൽ ഒട്ടും തന്നെ പുറത്തേക്ക് ഓയിൽ തെറിച്ചു പോകുകയില്ല.
അതുപോലെ തന്നെ മീൻ ഫ്രൈ ചെയ്യുന്നതിന് മുൻപ് തന്നെ ഒന്നോ രണ്ടോ കറിവേപ്പില ഫ്രൈ പാനിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ മീൻ വളരെ എളുപ്പത്തിൽ തന്നെ തിരിച്ചിടാൻ സാധിക്കുന്നതാണ്. മാത്രമല്ല രുചിയിലും വ്യത്യാസം ഉണ്ടാകും. വളരെ എളുപ്പം തന്നെ വീട്ടിൽ ചെയ്യാവുന്ന ചില വിദ്യകളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World