ഒരു ചെറിയ കഷ്ണം നാരങ്ങയിലെ ഗുണങ്ങൾ കണ്ടോ..!! ഇതൊന്നും ഇനിയെങ്കിലും അറിയാതെ പോകല്ലേ…

ചെറുനാരങ്ങയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. രുചി യോടൊപ്പം തന്നെ ഗുണത്തിലും ഇത് പിന്നിലെല്ലാം. ലൈം ജ്യൂസ് സോഡാ നാരങ്ങ വെള്ളം മലയാളികൾക്ക് ഏറ്റവും പ്രിയമുള്ളതാണ്. ഇതു കൂടാതെ നാരങ്ങ അച്ചാർ ഇടാനും ഉപ്പിലിടാനും എല്ലാം തന്നെ ഉപയോഗിക്കുന്ന ഒന്നാണ്. അടുക്കളയിൽ അമ്മമാരും ഇതിനെ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവ കൂടാതെ തന്നെ നാരങ്ങ മറ്റു പല ഉപയോഗങ്ങളും ഉണ്ട്. നമ്മൾ പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത പല കാര്യങ്ങളും ഇതിൽ കാണാൻ കഴിയും. എന്നാൽ വളരെ ഉത്തമവും എളുപ്പ ചെയ്യാവുന്നതുമായ ചില ഉപയോഗങ്ങൾ ഇവയിലുണ്ട്. അവ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

   

കാലം മാറിയത് അനുസരിച്ച് ഇന്നത്തെ കാലത്ത് നല്ല ശതമാനം ആളുകളും ചോറ് വെക്കുന്നത് കുക്കറിലാണ്. എന്നാൽ ചോറ് കുക്കറിൽ വയ്ക്കുമ്പോൾ ഉള്ള ഒരു പ്രധാന പ്രശ്നമായി നല്ലൊരു ശതമാനം ആളുകളും പറയുന്നത് ചോറ് പശ പശപോടെ ഒട്ടിപ്പിടിക്കുന്നു എന്നതാണ്. ഇത് ഒഴിവാക്കാനായി അരി വേവിക്കുന്ന വെള്ളത്തിൽ രണ്ടുതുള്ളി നാരങ്ങാനീര് ചേർത്താൽ മതി. ചോറിന് നല്ല വെണ്മ കിട്ടാനും ഇത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെതന്നെ അടുക്കളയിലെ സിങ്ക് കറപിടിച്ച പാത്രങ്ങളും കരിപിടിച്ച ചീനച്ചട്ടിയും എല്ലാം തന്നെ കഴുകാൻ നാരങ്ങാനീര് വളരെ ഏറെ സഹായിക്കുന്നുണ്ട്.

നാരങ്ങാനീര് ഉപയോഗിച്ച് കഴുകുന്നത് ഇവയെല്ലാം വെട്ടി തിളങ്ങാനും സഹായിക്കുന്നുണ്ട്. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മീനും ഇറച്ചിയും കറി വയ്ക്കാൻ എടുക്കുമ്പോൾ വളരെ കട്ടി പിടിച്ചിരിക്കുന്നതായി അനുഭവപ്പെടാറുണ്ട്. അതിൽ കുറച്ച് നാരങ്ങാനീര് ചേർത്ത ശേഷം വേവിക്കുകയാണെങ്കിൽ ഇറച്ചി മത്സ്യവും എല്ലാം തന്നെ മൃദുവാകാൻ ഉത്തമമായ വഴിയാണ് ഇത്. മുട്ട പുഴുങ്ങുമ്പോൾ മുട്ട പൊട്ടുന്നത് അടുക്കളയിലെ അമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാലിത് പരിഹരിക്കാൻ നാരങ്ങാനീര് കഴിയും.

എന്ത് ചെയ്യണമെന്ന് വെച്ചാൽ മുട്ട തൊടിൽ നാരങ്ങാനീര് പുരട്ടിയ ശേഷം പുഴുങ്ങുക. ഇത് മുട്ട പൊട്ടുന്നത് ഒഴിവാക്കാൻ നല്ലൊരു മാർഗം കൂടിയാണ്. അതുപോലെതന്നെ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ചീര വാടി പോകുന്നത് അത് പാകം ചെയ്യുന്നതിൽ നിന്ന് ആളുകളെ പിൻവലിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ നാരങ്ങാനീര് ചേർത്ത് വെള്ളത്തിൽ മുക്കിവച്ച് അല്പനേരം ഫ്രിഡ്ജിൽ വച്ചാൽ ചീരക്ക് നല്ല ഫ്രഷ് ലുക്ക് തിരിച്ചു കിട്ടുന്നതാണ്. സാലഡിനു വേണ്ടി അരിഞ്ഞു വയ്ക്കുന്ന പഴവർഗ്ഗങ്ങൾ പെട്ടെന്ന് കറുത്ത് പോകുന്നത് ഒരു പ്രശ്നം തന്നെയാണ്. ഇങ്ങനെ കറുക്കാതിരിക്കാൻ ചെയ്യേണ്ടത് ഒരു ചെറിയ വിദ്യയാണ്. അതിനായി രണ്ടു തുള്ളി നാരങ്ങ നീര് ഇതിൽ ചേർത്താൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *