ഇങ്ങനെ ഒരു ചെടി അറിയുന്നവർ പേര് പറയാമോ..!! ഈ ചെടി വീട്ടിലുള്ളവർ തീർച്ചയായും ഈ കാര്യങ്ങൾ അറിയണം…| panikoorka benefits in malayalam

ഒരുവിധം എല്ലാവർക്കും വളരെയേറെ പരിചിതമായ ചെടിയാണ് പനികൂർക്ക. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ട ഒരു ചെടിയാണ് ഇത്. ഒരുവിധം എല്ലാവരുടെ വീടുകളിലും കാണുന്ന ഒന്നായിരിക്കാം ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പനിക്കൂർക്കയെ കുറിച്ചാണ്. ഇത് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. കർപ്പൂര വല്ലി കഞ്ഞിക്കുർക്ക നവര എന്നിങ്ങനെ പല പേരുകളിലും ഇത് കാണാൻ കഴിയും. ഇത് നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഇതിനെപ്പറ്റി താഴെ പറയാമോ.

ഇത് ഉപയോഗിച്ചിട്ടുള്ളവരാണ് എങ്കിൽ നിങ്ങൾ ഇതിനെ പറ്റി പറയാൻ മറക്കരുത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ ചെടിയെ കുറിച്ചാണ്. ഇതിന്റെ പലതരത്തിലുള്ള ഔഷധഗുണങ്ങളെക്കുറിച്ചും അതുപോലെതന്നെ ഈ ചെടി എങ്ങനെ വച്ചു പിടിപ്പിക്കാം തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ നീര് കഫത്തിനെ നല്ല ഒരു ഔഷധമാണ്. ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നുണ്ട്. ഗൃഹവൈദ്യത്തിൽ ചുക്ക് കാപ്പിയിലെ പ്രധാന ചേരുവയാണ് പണിക്കൂർക്ക.

മൂത്ര വിരചനത്തിന് നല്ലതാണ് ഇതിന്റെ ഇല. ഇതിന്റെ ഇല വാട്ടി പിഴിഞ്ഞ നീര് അഞ്ചു മില്ലി വീതം സമം ചെറുതേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്ക് മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടുന്നതാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് പനിക്കൂർക്കയിലെ ഇല. ഇതിന്റെ ഇല ചൂടാക്കി ഞെക്കി പിഴിഞ്ഞെടുത്ത് നീര് മൂന്ന് നേരം മൂന്ന് ദിവസമായി കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ കൃമി ശല്യം പൂർണമായി മാറ്റാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

ഗ്രഹിണി രോഗങ്ങൾക്ക് മറ്റ് ആഹാരങ്ങളുടെ കൂടെ തന്നെ ഇതിന്റെ ഇല അല്പം ചേർത്ത് കഴിച്ചാൽ മതി. പനികൂർക്കയുടെ ആറോ ഏഴോ ഇലകൾ അതും ഇളം ഇലയാണ് ഏറ്റവും നല്ലത്. നല്ലതുപോലെ കഴുകി എടുത്ത് അതിലേക്ക് രണ്ടു മൂന്ന് പുതിന ഇലയും അതുപോലെതന്നെ ഒരു കഷണം ഇഞ്ചിയും ചേർത്ത് നല്ലപോലെ അരയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *