5 ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ സംഭവിക്കുന്നത്..!! നല്ല മാറ്റം കാണാം…| Benefits of Raisins

ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡ്രൈ ഫ്രൂട്സ്സിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിൽ കറുത്ത ഉണക്കമുന്തിരിക്ക് ആരൊഗ്യ ഗുണങ്ങൾ കൂടുന്നതാണ്. പലതരം ആരോഗ്യപരമായി ഗുണങ്ങൾ ഒത്തിനങ്ങിയ ഇത് പല ഭക്ഷണങ്ങളിലും സ്ഥിരം ചേരുവ ആണ്. അയൻ പോടാസ്യം കാൽസ്യം ഫൈബർ മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഇതിൽ പെട്ടിട്ടുണ്ട്. ഉണക്കമുന്തിരി ഇട്ട വെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ്.

ഇത് കുട്ടികൾക്കും അതുപോലെതന്നെ മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്നതാണ്. കറുത്ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഉണക്കമുന്തിരിയിൽ ആന്റി ഓസിഡന്റ്റുകൾ. ബീറ്റ കരോട്ടീൻ വൈറ്റമിൻ എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ വൈറ്റമിൻ എ വളരെ പ്രധാനപ്പെട്ടതാണ്. ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.

ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നത്. ആന്റി ഓക്സിഡെന്റ്സ് ധാരാളമായി അടങ്ങിയിട്ടുള്ള ഇത് ചർമ്മത്തിലെ ചുളിവുകൾ മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടിലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നുണ്ട്. മലബന്ധത്തിന് നല്ലൊരു പരിഹാരമാർഗം കൂടിയാണ് ഇത്.

മല ബന്ധം പ്രശ്നങ്ങൾക്ക് മാത്രമല്ല മുടികൊഴിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ആർത്തവസമയത്തും ഉണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. വൃക്കയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒന്നു കൂടിയാണ് ഇത്. ധാരാളം ധാതുക്കളും മിനരലുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലു തെയ്മാനം പോലുള്ള പ്രശ്നങ്ങൾക്കും ഇതു വളരെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ ഏറെ സഹായിക്കുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : EasyHealth