വെള്ളം കുടിക്കുന്ന കാര്യത്തിൽ പലരും മടി കാണിക്കാറുണ്ട്. വെള്ളം കുടിക്കുന്നവരാണെങ്കിൽ തന്നെ പല കാര്യങ്ങളിലും സംശയമുണ്ടാക്കാറുണ്ട്. ഭക്ഷണശേഷം വെള്ളം കുടിക്കാമോ. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണോ കുടിക്കേണ്ടത് എന്നിങ്ങനെ പല തരത്തിലുള്ള സംശയങ്ങൾ കാണാറുണ്ട്. പ്രധാനപ്പെട്ട കാര്യം ഭക്ഷണശേഷം വെള്ളം കുടിക്കരുത് എന്നാണ്. ഇത് ശരീരത്തെ വിഷമയ മാക്കുന്നു എന്ന് പറയാം. ഇതിന്റെ അടിസ്ഥാനമായി ശാസ്ത്ര തത്തവും ഉണ്ട് ഭക്ഷണം കഴിച്ച് ഇത് വയറ്റിലെത്തിയാൽ അടുത്ത പ്രക്രിയ ദഹനമാണ്.
ഇതിനായി ആമാശയം ഭക്ഷണം കഴിക്കുമ്പോൾ തന്നെ പ്രവർത്തനക്ഷമമാക്കാറുണ്ട്. ആമാശയത്തിൽ പ്രവർത്തിക്കുന്ന അഗ്നി ആണ് ദഹനത്തിന് സഹായിക്കുന്നത് എന്ന് പറയാം. അഗ്നിയിൽ വെള്ളം ഒഴിച്ചാൽ അഗ്നി കെടും. ഭക്ഷണം കഴിച്ചു കഴിഞ്ഞു വെള്ളം കുടിക്കുമ്പോൾ ഇതേ പ്രക്രിയ ആണ് നടക്കുന്നത്. ഇത് ദഹനത്തെ വളരെയേറെ തടസ്സപ്പെടുത്തുന്ന. ദഹിക്കാത്ത എന്തു വസ്തുവാണെങ്കിലും ശരീരത്തിൽ ഉള്ളത് ഇത് വിഷത്തിന്റെ ഫലമാണ് നൽക്കുന്നത്.
വയറിന് ഗ്യാസ് അസിഡിറ്റി മലബന്ധം. വയറു വീർക്കുക തുടങ്ങിയ പലതരത്തിലുള്ള അസ്വസ്ഥതകളും ഭക്ഷണത്തിനു മീതെ വെള്ളം കുടിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞു വെള്ളം കുടിക്കുന്നത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. അതുപോലെതന്നെ ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുമ്പോഴും മുക്കാൽ മണിക്കൂർ മുൻപ് തന്നെ കുടിക്കാൻ ശ്രദ്ധിക്കണം.
വെള്ളത്തിന് പകരമായി സംഭാരം നാരങ്ങാവെള്ളം ജ്യൂസ് എന്നിവയെല്ലാം കുടിക്കാവുന്നതാണ്. പ്രാതലിനും ശേഷം ജ്യൂസ് ഉച്ചയ്ക്ക് മോര് രാത്രി പാല് എന്നിങ്ങനെയാണ് നല്ലത്. വെള്ളം കുടിക്കുന്ന രീതി വളരെയേറെ പ്രധാനമാണ്. നാമെല്ലാവരും ഒറ്റയടിക്കാണ് വെള്ളം കുടിക്കുന്നത്. ഒരുമിച്ച് ധാരാളം വെള്ളം കുടിക്കുന്നു. ഇത് ആതരിക അവയവങ്ങൾക്ക് അത്ര നല്ലതല്ല. അതുകൊണ്ട് ഇരുന്ന് തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. വേനൽക്കാലത്ത് മറ്റും തണുത്ത വെള്ളം ജ്യൂസ് കുടിക്കുന്നത് പതിവാണ്. എന്നാൽ ഇതുവയറിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : EasyHealth