നമ്മുടെ ജീവിതശൈലിലുള്ള മാറ്റങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പല ജീവിതശൈലി അസുഖങ്ങൾക്കും കാരണമാകുന്നത് നമ്മുടെ ദുശീലങ്ങൾ തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് പ്രമേഹ രോഗികളിലും പ്രഷർ രോഗികളിലും കാണുന്ന റേറ്റിനോ പതി കൂടി വരികയാണ്.
ഒപ്പം തന്നെ ഗ്ലോക്കോമ പോലുള്ള രോഗങ്ങളും. എന്താണ് ഇതിന് കാരണം ചിന്തിച്ചിട്ടുണ്ടോ. രോഗങ്ങൾ നേരത്തെ കണ്ടെത്തുകയാണെങ്കിൽ പല ഓപ്പറേഷനുകളും മരുന്നുകളും നടത്തി റെറ്റിനോ പതി അസുഖങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്താണ് ഇതിന് കാരണം എന്ന് നോക്കാം. കണ്ണിലെ ലെൻസ് മാറ്റുന്ന ഓപ്പറേഷൻ പണ്ടുകാലങ്ങളിൽ പ്രായമായ ആളുകളിലാണ് ചെയ്തിരുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് 40 വയസ്സിലും 50 വയസ്സിലും ഇത്തരം ഓപ്പറേഷൻ അടുത്തുന്ന അവസ്ഥ കാണുന്നുണ്ട്. കണ്ണിന്റെ കാഴ്ച സംരക്ഷിക്കാൻ മരുന്ന് ഓപ്പറേഷനും അല്ലാതെ അതിലും അഡ്വാൻസ്ഡ് ആയ മാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാം. വളരെ ചെറിയ അവയവമാണ് കണ്ണുവെങ്കിലും. അതിന് രോഗം വന്നാൽ ചികിത്സിക്കാനായി സ്പെഷ്യലിസ്റ്റുകളും സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും ആവശ്യമാണ്.
കാഴ്ചയ്ക്ക് ഒപ്പം ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കാനും കണ്ണിനു പ്രധാന പങ്കുണ്ട്. കൊളസ്ട്രോൾ കൂടിയാൽ പല പ്രശ്നങ്ങളും കണ്ണിലുണ്ടാകാൻ സാധ്യതയുണ്ട്. ഹൈപ്പർ ടെൻഷൻ പ്രഷർ കൂടിയാൽ പലതരത്തിലുള്ള പ്രശ്നങ്ങളും കണ്ണിലുണ്ടാകും. ഇതുകൂടാതെ റൊമാറ്റിസം റുമാറ്റിക് കണ്ടീഷൻസ് എന്നിവയെല്ലാം കണ്ണിന് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.