ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പനി കൂർക്ക. നിരവധി ആരോഗ്യ ഗുണങ്ങൾ പനിക്കൂർക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുട്ടികളിലെ ചുമയും ജലദോഷവും ചികിത്സിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ പ്രതിവിധിയാണ് പനിക്കൂർക്ക. നിരവധി ചികിത്സ ഗുണങ്ങൾക്ക് പേര് കേട്ട ഈ സസ്യം കേരളത്തിൽ പ്രത്യേകിച്ചും ജനപ്രിയമാണ്. കുട്ടികളുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ പനിക്കൂർക്ക വളർത്തണമെന്ന് ആളുകൾ പറയുന്നു.
കുട്ടികളിലെ ജലദോഷം പനി ചുമ എന്നിവയ്ക്ക് വളരെ ഫലപ്രദമായ വീട്ടു വൈദ്യമാണ് പനി കൂർക്ക. ഇതിന്റെ ഇല പിഴിഞ്ഞ് നീര് എടുക്കുക. ഒരു ടീസ്പൂൺ പനിക്കൂർക്ക നീര് കുട്ടികൾക്ക് കൊടുത്താൽ അവരുടെ ചുമ ജലദോഷം പനി തൊണ്ടവേദന മൂക്കടപ്പ് നെഞ്ചിലെ കഫക്കെട്ട് എന്നിവ മാറ്റിയെടുക്കാം. ചുമക്കും കഫക്കെട്ടിന് വളരെയേറെ ഫലപ്രദമായ ഒന്നാണ് പനി ക്കൂർക്ക. ഇതിന്റെ മൂന്ന് ഇല കപ്പ് വെള്ളത്തിൽ തിളപ്പിക്കുക.
ഇത് കുട്ടികളിൽ കാണുന്ന ചുമ ബ്രോൻകൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സഹായിക്കുന്നുണ്ട്. കഫത്തിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് ഇത്. ഇതിന്റെ ഇലയുടെ സത്തു പുരട്ടുന്നത് ചൊറിച്ചിൽ അണുബാധ പ്രാണികളുടെ കടി മുറിവുകൾ എന്നിവ ഒഴിവാക്കുന്നു. ചർമ്മ രോഗങ്ങൾ താരൻ വിവിധതരം അലർജി എന്നിവയുടെ ചികിത്സയിലും ഉപയോഗിക്കുന്നുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ഇത് മെച്ചപ്പെടുത്താനായി പനിക്കൂർക്ക സഹായിക്കുന്നുണ്ട്.
ഒരു ടീസ്പൂൺ പനിക്കൂർക്ക നീര് കുടിച്ചാൽ മതി ആരോഗ്യഗുണങ്ങൾ പാലിലൂടെ കുട്ടിക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. കുട്ടികളിലും മുതിർന്നവരിലും കാണുന്ന പനി ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് പനി ക്കൂർക്ക. പണ്ടുകാലം മുതലേ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് പനി കൂർക്ക. സന്ധിവാതം ബാധിച്ചവർക്ക് ചെടിയുടെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് കഴിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth