മലയാളികൾ പുറത്തു പറയാൻ മടിക്കുന്ന നിരവധി അസുഖങ്ങൾ ഉണ്ട്. ഇത്തരത്തിലുള്ള അസുഖങ്ങൾ പുറത്തുപറയാൻ ചമ്മലായിരിക്കും. ഇതിൽ പ്രധാനപ്പെട്ട ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത്. ഹേമരോയിഡ്സ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതോടൊപ്പം തന്നെ ആളുകൾക്ക് വലിയ രീതിയിൽ സംശയങ്ങൾ ഉണ്ടാകുന്ന പലതരത്തിലുള്ള അസുഖങ്ങളുണ്ട്. ഫിഷർ ഫിസ്റ്റുല പൈൽസ് തുടങ്ങിയവ ആണ് ഇവ.
ഇവയെല്ലാം തന്നെ പൈൽസ് ലക്ഷണങ്ങളാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള അസുഖങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. നമ്മൾ വിചാരിക്കുന്ന പോലെ പൈൽസ് വളരെ ചുരുക്കം ചില ആളുകൾക്ക് വരുന്ന ഒന്നല്ല. മറിച്ച് ഒരുപാട് ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടുവരുന്നുണ്ട്. എല്ലാവർക്കും ഇത് ബ്ലീഡിങ് ആയി തന്നെ വരണം എന്നില്ല. മലത്തിൽ രക്തം കാണുമ്പോഴേക്കും ആളുകൾ പേടിച്ചു പോകാറുണ്ട്. ഇത് കണ്ടിട്ട് വരാൻ സാധ്യതയുണ്ട്.
എന്നാൽ പലപ്പോഴും പൈൽസ് രക്തം ആയിട്ട് പൊടിയുന്നതിനു മുൻപ് ചെറിയ നീറ്റലും പുകച്ചിലുമായി മലം പോകുന്ന സമയത്ത് മലദ്വാരത്തിന് ചുറ്റുമായി കാണാറുണ്ട്. മറ്റു ചിലർക്ക് ഇതൊന്നും കൂടാതെ ചെറിയ രീതിയിലുള്ള ചൊറിച്ചിലായി മാത്രം ഇത് കണ്ട് വരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ബ്ലീഡിങ് ഉണ്ടാകുമ്പോൾ ഒരു ഡോക്ടറെ കണ്ട് ഇത് പൈൽസ് തന്നെയാണോ എന്നത് കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
കാരണം പലതരത്തിലുള്ള ക്യാൻസർ തുടങ്ങിയ പല അസുഖങ്ങളിലും ഇത്തരത്തിൽ ബ്ലീഡിങ് കാണിക്കാം. ചിലപ്പോൾ ബ്ലീഡിങ് മലം കറുത്ത നിറത്തിൽ പോകുന്നതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. ആവശ്യമായി വന്നാൽ കൊളനൊസ്കോപ്പി ഇതുപോലുള്ള പരിശോധനകളും ഡോക്ടർ പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ നേരത്തെ തന്നെ പരിശോധിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Convo Health