ഉദര രോഗങ്ങളെ പ്രതിരോധിക്കാനും വിഷാംശങ്ങളെ പുറന്തള്ളുവാനും ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല.

മലയാളികളുടെ അടുക്കളയിലെ ഒരു നിറസാന്നിധ്യമാണ് കുടംപുളി. കുടംപുളിയെ പല പേരുകളിൽ ആയിട്ടാണ് ഓരോ പ്രദേശത്തും അറിയപ്പെടുന്നത്. വടക്കമ്പുള്ളി മലബാർ പുളി പിണം പുളി എന്നിങ്ങനെയാണ് അവ. മഞ്ഞനിറത്തിലുള്ള കുടംപുളി ഉണക്കിയത് ആണ് നാം ആഹാര പദാർത്ഥമായി ഉപയോഗിക്കുന്നത്. പേര് പോലെ തന്നെ നമ്മുടെ കറികൾക്ക് പുളിരസം നൽകുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഇത് മലയാളികളുടെ മീൻ കറിയിലെ ഒരു താരമാണ്.

ഭക്ഷ്യവസ്തു എന്നതിനപ്പുറം ഇതിനെ ഒട്ടനവധി ഗുണഗണങ്ങൾ ഉണ്ട്. നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നുതന്നെയാണ് ഇത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും മിനറൽസും വിറ്റാമിനുകളും മറ്റും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പല അലോപ്പതി മരുന്നുകളുടെയും നിർമ്മാണത്തിന് കുടംപുളി ഇപ്പോഴും ഉപയോഗിച്ച് പോരുന്ന ഒന്നാണ്.

ഇത് നമ്മുടെ ശരീരത്തിലെ ഉത്തര രോഗങ്ങൾ ദന്തരോഗങ്ങൾ കരൾ രോഗങ്ങൾ എന്നിങ്ങനെയുള്ള പല രോഗങ്ങളെ തടയുന്നതിന് ഉപകാരപ്രദമാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ പൂർണമായും കുറയ്ക്കാൻ ഇത് ഉപകാരപ്രദമാണ്. കൂടാതെ കഫം പിത്തം വാദ സംബന്ധമായ രോഗങ്ങൾ എന്നിവയെ ഇല്ലായ്മ ചെയ്യാനും ഇത് പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ്.

ഇതിൽ കലോറി വളരെയധികം കുറവായതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെ പൂർണമായും പുറന്തള്ളാനും ഊർജ്ജവും ഉന്മേഷവും പ്രധാനം ചെയ്യാനും ഇത് പ്രയോജനകരമാണ്. കൂടാതെ സ്ത്രീജന്യ രോഗങ്ങൾക്കും ഇത് ഒരു ഉത്തമ പ്രതിരോധ മാർഗമാണ്. തുടർന്ന് വീഡിയോ കാണുക.