വർദ്ധിച്ചുവരുന്ന കരൾ രോഗങ്ങളുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Fatty liver symptoms on skin

Fatty liver symptoms on skin : ഇന്നത്തെ സമൂഹത്തെ ഒട്ടാകെ ഭീതിയിലാഴ്ത്തിയിട്ടുള്ള ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമായ ലിവറിനെ നശിപ്പിക്കുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞിരിക്കുന്ന ഒന്നാണ് ഫാറ്റി ലിവർ. ലിവറിൽ കൊഴുപ്പുകൾ വന്ന് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഈ ഫാറ്റിലിവർ ഗ്രേഡ് 1 2 3 4 എന്നിങ്ങനെയാണ് ഉള്ളത്. ഇത് ഗ്രേഡ് ത്രീ കടക്കുകയാണെങ്കിൽ.

പിന്നീട് ലിവർ കാൻസർ ലിവർ സിറോസിസ് ലിവർ ഫെയിലിയർ എന്നിങ്ങനെയുള്ള മറ്റു അവസ്ഥയിലേക്ക് എത്തുന്നു. ഏകദേശം ലിവറിൽ 5% ത്തിൽ ഏറെ ഫാറ്റ് വന്നടിഞ്ഞു കൂടുകയാണെങ്കിൽ ഫാറ്റി ലിവർ ആരംഭിച്ചിരിക്കുന്നു എന്ന് നമുക്ക് പറയാനാകും. പ്രത്യക്ഷത്തിൽ ഈ ഫാറ്റി ലിവറിനെ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും കാണുവാറില്ല. വേറെ ഏതെങ്കിലും.

രോഗങ്ങൾക്ക് അൾട്രാ സൗണ്ട് സ്കാനിങ് എടുക്കുമ്പോഴാണ് കരളിൽ ഇത്തരത്തിലുള്ള ഫാറ്റ് വന്ന് അടിഞ്ഞു കൂടിയതായി കാണുന്നത്. ഈ ഫാറ്റി ലിവറിനെ ചിലരിൽ കാണുന്ന ലക്ഷണങ്ങളാണ് വയറുവേദന അതും മേൽ വയറുവേദന ശർദ്ദി ഓക്കാനം അമിതമായിട്ടുള്ള ക്ഷീണം തളർച്ച എന്നിങ്ങനെയുള്ളവ. പ്രധാനമായും രണ്ട് തരത്തിലുള്ള ഫാറ്റി ലിവർ ആണ് ഉള്ളത്.

ഒന്ന് ആൽക്കഹോളിക് ഫാറ്റി ലിവറും മറ്റൊന്ന് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറും. ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു ഫാറ്റി ലിവർ ആണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതമായി കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായാണ് ഈ ഫാറ്റി ലിവർ ഉണ്ടാവുന്നത്. തുടർന്ന് വീഡിയോ കാണുക.