ശരീരത്തിലെ വട്ടച്ചൊറിയെ അപ്രത്യക്ഷമാക്കാൻ ഇത്രമാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ…| Home remedy for Ringworm

Home remedy for Ringworm : പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒരു രോഗാവസ്ഥയാണ് വട്ടച്ചൊറി. ഇതൊരു ത്വക്ക് രോഗമാണ്. നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന ചൊറിച്ചിലും പാടുമാണ് ഇത്. അസഹ്യമായ ചൊറിച്ചിലിന് ശേഷം വൃത്താകൃതിയിൽ ത്വക്കിൽ കാണുന്ന റാഷസുകളാണ് ഇവ. ഇത്തരത്തിലുള്ള വട്ടച്ചൊറിക്ക് ചികിത്സ ലഭ്യമാണെങ്കിലും അത് കഴിഞ്ഞാലും പിന്നീട് വട്ടച്ചൊറി വരുന്നതായി കാണുവാൻ സാധിക്കും.

എന്നാൽ നമ്മുടെ ത്വക്കിനെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ മറികടക്കാൻ സാധിക്കുന്നതും ആണ്. ഇതൊരു ഫംഗസ് രോഗാവസ്ഥയാണ്. ഇത് വേഗത്തിൽ തന്നെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പടരുന്നതും അസഹനീയമായ ചൊറിച്ചിൽ ഉളവാക്കുന്നതുമായ രോഗാവസ്ഥയാണ്. ഇത് പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹം മുതലായിട്ടുള്ള രോഗാവസ്ഥ ഉള്ളവരിലും ആണ് കൂടുതലായും കാണുന്നത്.

കൂടാതെ അമിതമായിട്ടുള്ള ശരീരഭാരം ഉള്ളവരിലും അമിതമായ വിയർപ്പുള്ളവരിലും എല്ലാം ഇത് കാണപ്പെടുന്നു. ഇത് കൂടുതലായി വിയർപ്പ് തങ്ങിനിൽക്കുന്ന ഇടങ്ങളായ കക്ഷം തുടയിടുക്ക് സ്തനങ്ങളുടെ അടിഭാഗം എന്നീ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത് കാണാവുന്നതാണ്. ഇത് ഒരു ക്ലിനിക്കൽ ടെസ്റ്റിലൂടെ തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്ന രോഗാവസ്ഥയാണ്.

ഇത്തരത്തിലുള്ള വട്ടച്ചൊറിയെ ഭേദമാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് വട്ടച്ചൊറിയുള്ള ഭാഗത്ത് നല്ലവണ്ണം തേച്ചുപിടിപ്പിക്കുന്നത് വഴിചൊറിച്ചിലും റാഷസുകളും വളരെ പെട്ടെന്ന് തന്നെ വിട്ടകലുന്നു. ഇതിനായി അലോവേര ജെല്ലും ഉപ്പുമാണ് ആവശ്യമായി വരുന്നത്. തുടർന്ന് വീഡിയോ കാണുക.