വിളർച്ചയെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലഘട്ടങ്ങളിൽ ഒട്ടനവധി ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് അനീമിയ. ശരീരത്തിന് ആവശ്യമായി വേണ്ട ഹീമോഗ്ലോബിന്റെ അളവ് കുട്ടികളിലും സ്ത്രീകളിലും പുരുഷന്മാരിലും ഗർഭിണികളിലും എല്ലാം വ്യത്യസ്തമാണ്. ഇത്തരത്തിൽ അനീമിയ ഉണ്ടാവുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്.

അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് ഏതെങ്കിലും ആക്സിഡന്റിന്റെ ഫലമായോ മറ്റും ശരീരത്തിൽ നിന്ന് രക്തം അമിതമായി രക്തo പോകുന്നു എന്നുള്ളതാണ്. അതുപോലെ സ്ത്രീകളിൽ ഗർഭാശയം മുഴകുള്ളവർക്ക് ആർത്തവ സമയങ്ങളിൽ വളരെയധികം രക്തസ്രാവം ഉണ്ടാകുന്നു. അതും അനീമിയക്ക് ഒരു കാരണമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ എച്ച്പി അളവ് കുറയുന്നത്.

വഴിയും വിളർച്ച ഉണ്ടാകുന്നു. ഇത്തരത്തിൽ എച്ച്പി അളവ് കുറയുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങളിൽ പോഷകങ്ങൾ കുറഞ്ഞുവരുന്നു എന്നുള്ളതാണ്. അതുപോലെ തന്നെ ചുവന്ന രക്താണുക്കൾ നമ്മുടെ ശരീരത്തിൽ നിന്ന് പെട്ടെന്ന് നശിക്കുന്നത് വഴിയും ഇത്തരത്തിൽ അനീമിയ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള വിളർച്ച പ്രധാനമായും കുട്ടികൾ ഗർഭിണികൾ കൗമാരപ്രായക്കാർ എന്നിവരിലാണ് കാണുന്നത്.

ഇത്തരത്തിൽ വിളർച്ച ഉണ്ടാകുമ്പോൾ പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. അമിതമായിട്ടുള്ള ക്ഷീണം തളർച്ച തലകറക്കം നെഞ്ചിടിപ്പ് കൂടുകഎന്നിവയെല്ലാം വിളർച്ചയുടെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ മുടികൊഴിച്ചിലും കാണുന്നു. കൂടാതെ കാൽപാദങ്ങളിലെ നീര് കൈവിരലുകളിലും നഖങ്ങളിലും എല്ലാം കറുത്ത നിറം എന്നിവയും ഇതേ തുടർന്ന് ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.