Banana flower Health Benefits : നമ്മുടെ ചുറ്റുപാടും വളരെയധികമായി കാണാൻ കഴിയുന്ന ഒരു സസ്യമാണ് വാഴ. വാഴപ്പഴം കഴിക്കുന്നത് പോലെ തന്നെ വാഴയുടെ പിണ്ടിയും കൂമ്പും എല്ലാം നമുക്ക് ഭക്ഷ്യയോഗ്യമാണ്. എന്നാൽ വാഴക്കൂമ്പ് ഭക്ഷ്യയോഗ്യം എന്നതിന്മപ്പുറം ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിയുന്ന ഒരു ഔഷധം തന്നെയാണ് ഈ വാഴക്കൂമ്പ്.
വാഴപ്പഴത്തേക്കാൾ ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് ഇത് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്ന ബാക്ടീരിയ ഫംഗസ് മുതലായിട്ടുള്ള പല ഇൻഫെക്ഷനുകളെയും ഇത് തടഞ്ഞു നിർത്തുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുത്തുനിർത്താൻ ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾക്ക്.
കഴിയുന്നു. കൂടാതെ ആർത്തവ ദിനങ്ങളിലെ സ്ത്രീകളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന അമിത രക്തസ്രാവത്തെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കുകയും വിളർച്ച പോലെ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പ്രമേഹത്തിനും ഇത് ഉത്തമമാണ്. കൂടാതെ ഇതിൽ ധാരാളം വിറ്റാമിനുകളും.
ഫൈബ്രറുകളും എല്ലാം അടങ്ങിയിട്ടുള്ളതിനാൽ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ നമ്മുടെ ദഹന സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും വയറിലെ പുണണിനേയും എല്ലാം ഇത് ഇല്ലായ്മ ചെയ്യുന്നു. അത്തരത്തിൽ കുടലിലെ എല്ലാവിധ മാലിന്യങ്ങളെയും പുറന്തള്ളുന്നതിനെ വാഴക്കൂമ്പ് ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.