എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേരളത്തിൽ പരക്കെ കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന മുള്ളൻ ചക്ക എന്ന മുള്ളാത്ത ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. കായകളിലും ഇലകളിലും അടങ്ങിയിട്ടുള്ള അസെറ്റോ ജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കും എന്ന് കണ്ടുപിടിത്തമാണ് മുള്ളൻ ചക്കയെ പ്രശസ്തമാക്കിയത്.
ഇന്ന് ഇവിടെ പറയുന്നത് മുള്ളത്തെ കുറിച്ചാണ്. ഇത് കഴിച്ചിട്ടുള്ള വരും കണ്ടിട്ടുള്ളവരും കമന്റ് ചെയ്യാൻ മറക്കല്ലേ. ഉഷ്ണ മേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളാത്ത. മുള്ളൻ ചക്ക ലക്ഷ്മണ പഴം മുള്ളാത്തി ബ്ലാത്തി തുടങ്ങിയ പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ആത്ത പഴം അഥവാ സീത പഴം പോലെ ഒന്നാണ് മുള്ളാത്ത ഇത് പേര് പോലെ തന്നെ മുള്ളുകൾ ഉള്ള പുറം തൊലിയാണ് ഇതിനുള്ളത്.
അതുകൊണ്ട് തന്നെയാണ് കൊള്ളാത്ത എന്ന പേര് വരാൻ കാരണം. മധുരവും പുളിയും കലർന്ന രുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്. അർബുദ്ധ രോഗികൾ പഴം കഴിക്കുന്ന തോടൊപ്പം തന്നെ ഇതിന്റെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേനൽക്കാലം ആണു മുള്ളൻ ചക്കയുടെ പ്രധാനപ്പെട്ട പണക്കാലം.
ചെറു ശാഖകളിൽ ഉണ്ടാകുന്ന കായകൾ വലുതും അതുപോലെതന്നെ പുറത്തു മുള്ളുകൾ നിറഞ്ഞത് ആയിരിക്കും. പാക മാകുമ്പോൾ ഇവ മഞ്ഞ നിറമാകും. കൈതച്ചക്കയുടെ രുചിയുമായി ഏകദേശം സാമ്യം ഉള്ളതാണ് ഇത്. സാധാരണയായി അഞ്ച് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇത്. തടിയുടെ പുറതൊലിക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.