ജീവിതശൈലി ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ രോഗങ്ങളും ദിനംപ്രതി കൂടുകയാണ്. ആരോഗ്യപരമായിട്ടുള്ളതും ചർമ്മപരമായിട്ടുള്ളതും കേശപരമായിട്ടുള്ളതുമായ ഒട്ടനവധി രോഗങ്ങളാണ് ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി നാമോരോരുത്തരും ദിനംപ്രതി നേരിടുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നു എന്നുള്ളതാണ്. ജീവതശൈലിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ.
നമ്മുടെ ശരീരത്തിൽ ലഭിക്കാതെ വരുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം കുറഞ്ഞു വരികയും അതുവഴി പെട്ടെന്ന് തന്നെ അണുബാധകളും മറ്റും നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് ഫംഗസ് അണുബാധകൾ. പ്രതിരോധ സംവിധാനത്തിൽ കുറവുണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ പെറ്റു പെരുകുന്ന ഒന്നാണ് ഫംഗസ്. ഈ ഫംഗസ് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിലും അത് ക്രമാതീതമായി കൂടുമ്പോൾ നമ്മുടെ തൊലിപ്പുറത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ ഇതുവഴി ഉണ്ടാകുന്നു.
തലയോട്ടി മുതൽ കാലിന്റെ നഖം വരെ ഫംഗസ് പലതരത്തിലുള്ള അസ്വസ്ഥതകളും ചൊറിച്ചിലുകളും ഇൻഫെക്ഷനുകളും ഉണ്ടാക്കുന്നു. ചില രോഗങ്ങൾ ഉള്ളവർക്കാണ് ഇത് കൂടുതലായി കണ്ടു വരാനുള്ളത്. പ്രമേഹം തൈറോയ്ഡ്സ് എന്നിങ്ങനെയുള്ള രോഗികളിൽ ഇമ്മ്യൂണിറ്റി പവർ കുറയുകയും രക്തത്തിൽ അണുക്കൾ കൂടുതലായി നിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രോഗികൾക്ക് പെട്ടെന്ന് തന്നെ ഫംഗസ് അണുബാധ ഉണ്ടാകുന്നതിനുള്ള.
സാധ്യതകൾ കാണുന്നു. കൂടാതെ നമ്മുടെ ശരീരo ആസിഡ് പി എച്ചിൽ നിന്നും ആൽക്കലി പിഎച്ച് ലേക്ക് മാറുമ്പോഴും ഇത്തരത്തിൽ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ അമിതവണ്ണം ഉള്ളവരിലും ഫംഗസ് അണുബാധകൾ ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് കാണുന്നത്. അതുപോലെ തന്നെ അമിതമായി ആന്റിബയോട്ടിക്കുകൾ എടുക്കുന്നവരിലും സ്റ്റിറോയ്ഡുകൾ എടുക്കുന്നവരിലും ഇത്തരത്തിൽ ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ വളരെയധികം കാണുന്നു. തുടർന്ന് വീഡിയോ കാണുക.