കട്ട തൈര് ഉണ്ടാക്കാൻ ഇനി കുക്കർ ഉണ്ടായാലും മതി..!! അരമണിക്കൂറിനുള്ളിൽ തൈര് റെഡി…| Easy way to make instant curd

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ കട്ട തൈര് എങ്ങനെ തയ്യാറാക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ രണ്ടുതരത്തിൽ തൈര് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം ഇവിടെ ഉണ്ടാക്കുന്നത് പുളിയില്ലാത്ത കട്ട തൈര് ആണ്. രണ്ടാമത്തെ പുളിയുള്ള തൈര് എങ്ങനെ തയ്യാറാക്കാം എന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നുണ്ട്. ആദ്യം തന്നെ പുളി ഉള്ള കട്ട തൈര് എങ്ങനെ തയ്യാറാക്കാം എന്നാണ് പറയുന്നത്.

ഇതിന് നമ്മുടെ വീട്ടിലുള്ള ഒരു സാധനം ചേർത്തു കൊടുത്താൽ മതിയാകും. ഇതിനായി അധികം ചെലവൊന്നുമില്ല വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാൽ എടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തിളപ്പിക്കുക. സാധാരണ പാൽ കാച്ചുന്ന പോലെ നന്നായി ഇളക്കി നന്നായി തിളപ്പിച്ച് എടുക്കുക. തിളപ്പിച്ച ശേഷം ഇത് ചെറിയ ചൂടിൽ നന്നായി ഇളക്കി കൊടുക്കുക.

പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് അതിലേക്ക് പാലൊഴിച്ചു കൊടുക്കുക. അതിനുശേഷം ചെറിയ ചൂടോടുകൂടിയ പാലിലേക്ക് രണ്ട് സ്പൂൺ തൈര് ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ല പോലെ മിസ് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത് ആയി കിട്ടാനായി ഇത് കുക്കറിലാണ് ഇട്ട് വെക്കേണ്ടത്. ഇതിലേക്ക് കടത്തിവെക്കാൻ പറ്റിയ ഒരു സ്റ്റീൽ പാത്രം എടുക്കുക. പാത്രത്തിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ച് വെക്കുക.

പിന്നീട് ഇതിന്റെ മുകളിലായി പാലിരിക്കുന്ന പാത്രം വെച്ചു കൊടുക്കുക. അങ്ങനെ ചെയ്തശേഷം മൂടി വയ്ക്കുക. പിന്നീട് കുക്കർ മൂടി വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog