രാവിലെ ബ്രേക്ക് ഫാസ്റ്റ്ന് നല്ല സോഫ്റ്റ് ഇഡലിയോ ദോശയോ ആയിരിക്കും. ഇനി ഓട്സ് ഉപയോഗിച്ച് നല്ല സോഫ്റ്റ് ദോശ ആയാലും ഇഡലി ആയാലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഓട്സ് എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെതന്നെ എല്ലാവരും ആരോഗ്യത്തിന് വളരെയേറെ നല്ലതാണ് എന്ന് കരുതുന്ന ഒന്നു കൂടിയാണ് ഓട്സ്. അമിതമായി ഭാരം കുറയ്ക്കാനും ഡയബറ്റിസ് പ്രശ്നമുള്ളവരും കൊളസ്‌ട്രോൾ പ്രശ്നങ്ങളുള്ളവരും ഓട്സ് കഴിക്കാറുണ്ട്.
ഇന്ന് ഇവിടെ ഒരു നേരത്തെ ഭക്ഷണമായാണ് ഗോതമ്പിന് പകരമായി ഓട്സ് ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഫൈബർ പ്രോടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇനി ഇത് ഉപയോഗിച്ച് നല്ല സോഫ്റ്റ് ദോശയും അതുപോലെതന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലിയും എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓട്സ് കഴിക്കാൻ മടിയുള്ളവർക്ക് ഇതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് ഓട്സ് എടുക്കുക. പിന്നീട് ഇതിലേക്ക് മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് ഇത് കഴുകി കളഞ്ഞ് വീണ്ടും വെള്ളം വച്ചു വയ്ക്കാവുന്നതാണ്. ഒരു 15 മിനിറ്റ് കഴിഞ്ഞ് നന്നായി കുതിർന്നു വരും.
പിന്നീട് ഇത് നല്ലപോലെ അരച്ചെടുക്കാം. ഇതിലേക്ക് ചുവന്നുള്ളി ഇഞ്ചി ഒരു കഷണം പച്ചമുളക് ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഇതിന്റെ കൂടെ കുതിർത്തിയ ഓട്സ് കൂടി ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇതിൽ കൂടുതലായി വെള്ളം കൂടി പോകാൻ പാടില്ല. ഇതിൽ കാൽ കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്. ഇതിന്റെ കൂടെ തന്നെ റവ വറുത്ത പൊടിച്ചത് കൂടി ചേർത്തു കൊടുക്കുക. ഇത് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഈ ഒരു ബാറ്റർ ആണ് ദോശക്ക് വേണ്ടത്. ഇതേ മാവ് ഉപയോഗിച് തന്നെ ഇഡലി ഉണ്ടാക്കി കാണിക്കുന്നതാണ്.
ഇത് ഒരു ബൗളിലേക്ക് പകർത്തി വെക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം. പിന്നീട് ഇതിലേക്ക് മല്ലിയില കൂടി പൊടിയായി അരിഞ്ഞു ഇടുക. ഇതുകൂടി മിസ് ചെയ്ത ശേഷം ദോശ തയ്യാറാക്കാം. പിന്നീട് പാൻ ചൂടാക്കിയശേഷം വളരെ വേഗത്തിൽ തന്നെ ദോശ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഓട്സ് കഴിക്കാൻ മടിയുള്ളവർക്ക് ഇതേ രീതിയിൽ ദോശ തയ്യാറാക്കി കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs