വീട്ടിൽ വീട്ടമ്മ മാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന കിടക്കയിൽ വെള്ളം വീണാലോ അതുപോലെതന്നെ ചായ തട്ടി വീണാലും ചെറിയ കുട്ടികളുടെ യൂറിൻ ആയാലും എല്ലാം തന്നെ ക്ലീൻ ചെയ്ത് എടുക്കുക വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സാധാരണ രീതിയിലെ സന്ദർഭങ്ങളിൽ ഇതു വെയിലത്തിട്ട് ഒന്ന് രണ്ട് ദിവസം ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഇനിയൊരു കാര്യം ചെയ്തു നോക്കു വളരെ എളുപ്പത്തിൽ തന്നെ ബെഡ് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. ഈ ഒരു രീതിയിൽ നനവുള്ള ബെഡ് മാത്രം അല്ല. എത്ര അഴുക്ക് പിടിച്ച ബെഡ് ആണെങ്കിലും ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന താണ്. മൂത്രമൊക്കെ വീണിട്ടുള്ള ബെഡ് ആണെങ്കിൽ നല്ല നനവ് ഉണ്ടാകും. ആദ്യം നമ്മൾ ചെയ്യേണ്ടത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മൂത്രം ഉപയോഗിച്ച് നല്ലപോലെ തുടച്ചു മാറ്റിയെടുക്കുകയാണ് വേണ്ടത്. എത്രത്തോളം തുടച്ചെടുക്കാൻ സാധിക്കും അത്രത്തോളം തന്നെ നല്ല രീതിയിൽ കോട്ടൻ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.
പിന്നീട് ഇത് ക്ലീൻ ചെയ്യാനായി ഒരു സൊലൂഷനാണ് തയ്യാറാക്കി എടുക്കേണ്ടത്. ഇതിനായി അര കപ്പ് വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ഇട്ടുകൊടുക്കുന്ന ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. എല്ലാവർക്കും അറിയാം ബേക്കിംഗ് സോഡ നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. അതോടൊപ്പം തന്നെ സ്മെല്ല് വലിച്ചെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. പിന്നീട് ഏതിലേക്ക് ആവശ്യമുള്ളത് വിനാഗിരിയാണ്. ഇത് രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചു കൊടുക്കുക.
ഇതുരണ്ടും കൂടി ചേരുമ്പോൾ നല്ല ഒരു ക്ലീനിങ് ആവുന്നതാണ്. ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യുന്ന ഒരുപാട് ക്ലിനിങ് ടിപ്പുകൾ നമുക്ക് അറിയാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഡെറ്റോൾ ആണ്. ചെയുമ്പോൾ കിടക്കയിലെ അണുക്കൾ നല്ല പോലെ നശിച്ചു പോകുന്നതാണ്. അതോടൊപ്പം തന്നെ നല്ല സ്മെല്ല് ബെഡിൽ ഉണ്ടാകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World