മഴക്കാലമായാൽ എല്ലാ വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് തുണി ഉണക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ. പലപ്പോഴും അകത്തും വീടിന്റെ മുകൾ ഭാഗത്തും തുണി അലക്കി ഉണക്കിയെടുക്കുന്നവരാണ് എല്ലാവരും. ഇനി ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ തുണി ഉണക്കി എടുക്കാം. തുണി ഉണക്കാൻ ഇനി അഴ വേണ്ട. അതുപോലെ തന്നെ എത്ര മഴ പെയ്താലും ഇനി യാതൊരു പേടിയും പേടിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
അഴ കെട്ടാൻ സ്ഥലം ഇല്ലാത്തവർക്കും അതുപോലെതന്നെ തുണി പെട്ടെന്ന് വലിഞ്ഞു ഉണങ്ങി കിട്ടാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ആവശ്യമുള്ള ഒരു പ്ലാസ്റ്റിക് മൂടിയാണ്. പഴയ പെയിന്റ് ഡെപ്പ മൂടി മതിയാകും. ഒരു കമ്പി ഉപയോഗിച്ച് ഈ മൂഡിക്ക് ചുറ്റിലും ഹോൾസ് ഇട്ടു കൊടുക്കുക. നല്ല വലിപ്പത്തിലുള്ള മൂടി ആണെങ്കിൽ സഹായകരമാകും.
പിന്നീട് ഒന്നര ഇഞ്ച് അകലത്തിൽ ഹോൾസ് ഇട്ടു കൊടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് നല്ല ബലമുള്ള നൂലാണ്. ഒന്നര മീറ്റർ നീളത്തില് നൂൽ കട്ട് ചെയ്ത് എടുക്കുക. ഇത് മൂടിയുടെ നാല് ഭാഗത്തായി കെട്ടി കൊടുക്കുക. പിന്നീട് ഓരോ നൂലിനും രണ്ടറ്റം തമ്മിൽ കെട്ടി കൊടുക്കുക. പിന്നീട് ഇത് എവിടെയെങ്കിലും ഹാങ്ങ് ചെയ്തു വെക്കാവുന്നതാണ്.
നേടും മൂന്നോ നാലോ നീളത്തിൽ ചെറിയ പീസ് നൂൽ കട്ട് ചെയ്ത് എടുക്കുക. ഇത് മൂടിയുടെ ഓരോ തുളയിലൂടെ യും ഈ രീതിയിൽ ഇട്ടുകൊടുക്കുക. പിന്നീട് വസ്ത്രങ്ങൾ ഹാങ്ങറിൽ തൂക്കി ഇടാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കുറഞ്ഞ സ്ഥലപരിമിതി യിൽ നിന്ന് തന്നെ വസ്ത്രങ്ങൾ വേഗം ഉണക്കിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.