മണി തക്കാളി. മണിത്തക്കാളി വളരെയധികം ഔഷധ മൂല്യമുള്ള ഒന്നാണ്. ഇതിന്റെ ഇലയും കായും തോരൻ വെച്ച് കഴിച്ചാലും വായിലും വയറ്റിലും ഉണ്ടാകുന്ന അൾസർ പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. നാലിലകൾ എടുത്ത് വായിലിട്ട് നന്നായി ചവച്ച ശേഷം തുപ്പി കളഞ്ഞാൽ വായ്പുണ്ണ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
കരൾ സംബന്ധമായ അസുഖങ്ങളും മഞ്ഞപ്പിത്തവും വാതരോഗവും എല്ലാം വളരെ പെട്ടെന്ന് ശമിപ്പിക്കാനും മണിത്തക്കാളി വളരെ നല്ലതാണ്. ചർമ്മ രോഗങ്ങൾ മൂലക്കുരു ഇവയെല്ലാം ശമിപ്പിക്കാനും മണിത്തക്കാളി സഹായകരമായ ഒന്നാണ്. ഇതിന്റെ പഴുക്കാത്ത കായ സാധാരണഗതിയിൽ പച്ചക്ക് കഴിക്കാറില്ല.
വേവിച്ചശേഷം തോരനായി കഴിക്കാറുണ്ട്. പനി ശമിക്കുന്നതിന് ഇതിന്റെ ഇലയുടെ ചാർ ഉപയോഗിക്കുന്നുണ്ട്. ചീര ആയി പലയിടങ്ങളിലും മണി തക്കാളി ഇല വിളിക്കുന്നുണ്ട്. ചുവപ്പു നിറത്തിലും കറുപ്പ് നിറത്തിലും മണിത്തക്കാളി കാണുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ കറുത്ത മണി തക്കാളി മാത്രമേ സാധാരണഗതിയിൽ കാണാൻ സാധിക്കൂ.
കൂടാതെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ മണിത്തക്കാളിക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. ചെറിയ തൈകൾ ആണ് നടാനായി ഉപയോഗിക്കുന്നത്. നട്ട് ഒരു മാസം കഴിയുമ്പോൾ തന്നെ ഇതിൽ പൂവും കായും വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.