പൂന്തോട്ടങ്ങളിൽ ഈ ചെടി കാണുമെങ്കിലും ഇതിന്റെ ഗുണങ്ങൾ അറിയാറില്ല… ഇത് അറിയൂ|madagascar periwinkle

ഓരോ സസ്യജാലങ്ങൾ ക്കും അതിന്റെ തായ് നിരവധി ഗുണങ്ങൾ കാണാറുണ്ട്. പണ്ടുകാലങ്ങളിൽ അത്തപ്പൂക്കളം ഇടാൻ പൂ പറിക്കാൻ പോകുമ്പോൾ പലരും പറയുമായിരുന്നു ആ പൂവ് വേണ്ട അത് ശവംനാറി ആണ് എന്ന്. എന്നാൽ ഇന്ന് പല വീടുകളിലും പൂന്തോട്ടങ്ങളിൽ ഈ പൂവ് കാണാൻ സാധിക്കുന്നതാണ്. സംസ്കൃതത്തിൽ ഉഷമലരി എന്നും തമിഴിൽ നിത്യകല്യാണി എന്നും ബംഗാളിൽ നയൻതാര എന്നും പേരുള്ള ഒന്നാണ് ഇത്.

നമ്മുടെ മലയാളത്തിൽ ഇത് അറിയപ്പെടുന്നത് ശവംനാറി എന്ന പേരിലാണ്. ഈ ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒട്ടും ഇഷ്ടമില്ലാത്ത ഒരു മണം ഉള്ളതുകൊണ്ട് തന്നെയാണ് ഈ പേര് വന്നത്. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന് കടും പച്ച നിറത്തിൽ മിനുസമുള്ള ഇലകളാണ് കാണാൻ കഴിയുക. നേർത്ത സിലിണ്ടർ രൂപത്തിലുള്ള കായ്കളിൽ അനേകം വിത്തുകളും കാണാൻ കഴിയും.

പാകമായ വിത്തുകൾക്ക് കറുപ്പു നിറമാണ് കാണാൻ കഴിയുക. ചട്ടിയിൽ മണ്ണിട്ട് ഇത് കിളിർപ്പിച്ചു എടുക്കാൻ കഴിയുന്നതാണ്. എന്തൊക്കെ പറഞ്ഞാലും നിരവധി ഔഷധ ഗുണമുള്ള ഒന്നാണ് ഇത്. അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും ഈ ചെടിയിൽ നിന്ന് ആണ് ഉണ്ടാക്കുന്നത്. ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ഉള്ള പരീക്ഷണങ്ങളാണ്.

ക്യാൻസർ ചികിത്സയ്ക്ക് ഇതിന്റെ ആൽക്കലോയ്ഡുകൾ ഉപയോഗിക്കാമെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. രക്തസമ്മർദ്ദവും രക്തത്തിൽ ഉണ്ടാകുന്ന പഞ്ചസാരയും കുറക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറിക്കിട്ടും. വയറിളക്കം കൃമി എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.