ജീവിതത്തിൽ അസുഖങ്ങൾ എപ്പോഴാണ് ഉണ്ടാവുക എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. പെട്ടെന്നാണ് ശരീരത്തിൽ അസുഖങ്ങൾ ഉണ്ടാകുന്നത്. എന്നാൽ വാസ്തവത്തിൽ അസുഖങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ശരീരം പലരീതിയിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അത് തിരിച്ചറിയാതെ പോകുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പെട്ടെന്ന് നെഞ്ച് വേദന ഉണ്ടായിക്കഴിഞ്ഞാൽ അറ്റാക്ക് ആണ് എന്ന് തോന്നുന്ന ലക്ഷണം ഉണ്ടായാൽ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ഉള്ള സാധ്യത എല്ലായിടത്തുമുണ്ട്.
എന്നാൽ പെട്ടെന്ന് സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്. രോഗിക്ക് എന്തെങ്കിലും ഫസ്റ്റ് കൊടുക്കേണ്ടത് ഉണ്ടോ. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ പലർക്കും അറിയാറില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സ്ട്രോക്ക് ഉണ്ടാകും എന്ന് എങ്ങനെ അറിയാൻ സാധിക്കും. സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞാൽ ഏത് ആശുപത്രിയിൽ എപ്പോൾ എത്തിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. സ്ട്രോക്ക് തിരിച്ചറിയുന്നതിന് വളരെ എളുപ്പമുള്ള മാർഗം ഉണ്ട്.
Fast ലോകമെമ്പാടും സ്ട്രോക്ക് പ്രശ്നങ്ങളെപ്പറ്റി ബോധവൽക്കരണം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന രീതിയാണ് ഇത്. എഫ് എന്നാൽ ഫേസ്. മുഖം കോടി പോകുന്ന അവസ്ഥ. രണ്ട് ആംസ് കൈ ഉയർത്തിയാൽ പൊക്കി പിടിക്കാൻ സാധിക്കാത്ത അവസ്ഥ. ശരീരത്തിലെ ഒരു ഭാഗത്ത് കാലുകളും തളർന്നുപോയ അവസ്ഥ. എസ് സ്പീച്ച് കൃത്യമായി സംസാരിക്കുമ്പോൾ വ്യക്തമല്ലാത്ത രീതിയിൽ കുഴഞ്ഞു പോകുന്ന രീതിയിൽ ഉണ്ടാകുന്ന സംസാരരീതി. പറയുന്ന കാര്യങ്ങൾ വ്യക്തം അല്ലാതെ പോകുന്ന രീതികൾ. ഈ മൂന്നു ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും മനസ്സിലാക്കുക ഫാസ്റ്റിലെ ടി യാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ടി ഫോർ ടൈം ആണ്. തലച്ചോറിന് ക്ഷതം സംഭവിച്ചാൽ ഉടനടി ആ രക്തം ബ്ലോക്ക് പുനസ്ഥാപിച്ചില്ല എങ്കിൽ തലച്ചോറിന് സ്ഥിരമായി ക്ഷതം സംഭവിക്കുകയും തിരിച്ചു ജീവിതത്തിലേക്ക് വരാൻ ഉള്ള സാധ്യത ഗണ്യമായി കുറയുകയും ചെയ്യുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.