നിരവധി ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങൾക്കും ഉലുവ സഹായകരമാണെന്ന് നിരവധി പേർക്ക് അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ ഈ ഉലവയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്. പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറു രുചിക്ക് വേണ്ടി മാത്രമുള്ളതല്ല. മറ്റു പല ആരോഗ്യ ഗുണങ്ങളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളിലും നാം അറിയാതെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള ഒന്നാണ് ഉലുവ എന്ന് പറയാം. ഉലുവ ഉണങ്ങിയത് ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിനെ ചെറിയ കയ്പ്പ് ഉണ്ട് എങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ല മരുന്നു കൂടിയാണ്. തടി കുറയ്ക്കാൻ വേണ്ടി നാം ഉലുവ ഉപയോഗിക്കുന്നുണ്ട്. സൗന്ദര്യത്തിന് മുടിക്കും എല്ലാം തന്നെ ഏറെ ഗുണകരമാണ് ഇത്.
ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ട് എങ്കിലും. ചില അനരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അത് എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിന് എല്ലാം ദുർഗന്ധം ഉണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. അതുപോലെതന്നെ രക്തം കട്ടി കുറയാൻ ഉള്ള കഴിവ് ഉലുവയിൽ അടങ്ങിയിട്ടുണ്ട്.
ഇത് അമിതമായി ബ്ലീഡിങ് ഉണ്ടാക്കാനും കാരണമാകും. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ വളരെ കൂടുതലാണ്. ഉലുവ ഇട്ട വെള്ളം കുടിക്കുന്നത് വഴി ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.