വീട് വൃത്തിയാക്കാൻ വേണ്ടിയാണ് നമ്മുടെ കൂടുതൽ സമയവും പോകുന്നത്. എന്തെല്ലാം ചെയ്തിട്ടും വീട് വൃത്തിയാക്കാൻ കഴിയുന്നില്ല. പല വീട്ടമ്മമാരുടേയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിങ്ങളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ചെറിയ രീതിയിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരിഹാരമാർഗമാണ് ഇവിടെ പറയുന്നത്.
ബാത്ത്റൂമുകൾ വൃത്തിയാക്കാൻ ആണ് കൂടുതൽ സമയം എടുക്കുന്നത്. നമ്മുടെ അടുക്കളയിൽ എപ്പോഴും വെറുതെ കളയുന്ന നാരങ്ങാത്തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഉപയോഗിച്ച നാരങ്ങാത്തോട് ഒന്നോരണ്ടോ ഉണ്ടെങ്കിൽ എടുക്കുക. അതിനുശേഷം ഉപയോഗിച്ച ഒരു സർജിക്കൽ മാസ്ക് എടുക്കുക.
പിന്നീട് മാസ്കിലെ ഒരു ഭാഗം കട്ട് ചെയ്ത് എടുക്കുക. ഇപ്പോൾ ഒരു കവർ രൂപത്തിൽ കിട്ടുന്നതായിരിക്കും. പിന്നീട് നാരങ്ങാത്തോട് അതിനകത്തേക്ക് ഇട്ടുകൊടുക്കുക. പിന്നീട് കട്ട് ചെയ്തെടുത്ത മാസ്ക്കിലെ നൂല് ഉപയോഗിച്ച് കെട്ടി കൊടുക്കുക. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇങ്ങനെ ചെയ്തതിനുശേഷം ഫ്ലഷ് ടാങ്ക് തുറക്കുക. പിന്നീട് നമ്മൾ തയ്യാറാക്കിയത് ഫ്ലഷ് ടാങ്കിൽ വെച്ചു കൊടുക്കുക.
രണ്ടു മണിക്കൂറെങ്കിലും ഇതിൽ വെള്ളം നിന്ന് കഴിഞ്ഞാൽ ഇതിൽ നാരങ്ങയുടെ ഫ്ലേവർ ഉണ്ടാവുന്നതാണ്. പിന്നീട് നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ എടുത്തുകളഞ്ഞു വീണ്ടും ഉപയോഗിച്ച നാരങ്ങയുടെ തൊണ്ട് ഇതിലേക്ക് വീണ്ടും ഇടാവുന്നതാണ്. യാതൊരു ചെലവുമില്ലാതെ ചെയ്യാൻ കഴിയുന്ന നാച്ചുറൽ ആയ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.