സിങ്കിലെ ബ്ലോക്ക് ഇനി എളുപ്പത്തിൽ മാറ്റാം… സിങ്ക് തിളക്കം വെപ്പിക്കാം…

കിച്ചൻ സിംഗ് എളുപ്പത്തിൽ ബ്ലോക്ക് മാറ്റാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഇവ. കിച്ചണിൽ സിങ്ക് പലപ്പോഴും ബ്ലോക്ക് ആവുന്നത് കാണാറുണ്ട്. ഇത് കൂടുതലും ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് അടിഞ്ഞു കൂടിയാണ് കണ്ടു വരുന്നത്. കൂടുതലും വീട്ടമ്മമാരുടെ ആശ്രദ്ധ മൂലമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാം. പുറത്തുനിന്ന് പ്ലംബർമാരെ വിളിക്കാതെ തന്നെ ഇനി നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാം. അതുപോലെതന്നെ സിങ്കിൽ ഉണ്ടാകുന്ന കറയും ചെളിയും എല്ലാം മാറ്റിയെടുത്ത് ദുർഗന്ധം കളയാനും നല്ല രീതിയിൽ വെളുപ്പിക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ബ്ലോക്കായി കിടക്കുന്ന വെള്ളം മുഴുവനായി കോരിയെടുക്കുക.

ഒരു പാത്രം കഴുകുമ്പോൾ വേസ്റ്റ് വേർതിരിച്ച ശേഷം പാത്രം കഴുകാൻ ശ്രദ്ധിക്കുക. വേസ്റ്റ് കൂടി പാത്രം കഴുകുമ്പോൾ സിങ്കിൽ ഇടുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത് മാറ്റിയെടുക്കാനായി സോഡാ പൊടിയാണ് ഇട്ടുകൊടുക്കേണ്ടത്. ഇത് സിംഗിൽ ഇട്ടുകൊടുത്തു കഴിഞ്ഞാൽ കുറച്ച് വിനാഗിരി കൂടി ഒഴിച്ചുകൊടുക്കുക. അരക്കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കാം. പോടാ പുടിയും.

വിനാഗിരിയും ചെല്ലുമ്പോൾ തന്നെ കെമിക്കൽ റിയാക്ഷൻ നടക്കുന്നതാണ്. എന്ത് ഭക്ഷണ സാധനങ്ങളും വേസ്റ്റുകളും പെട്ടെന്ന് തന്നെ ക്ലീൻ ആക്കാൻ ഇത് സഹായിക്കുന്നു. അരമണിക്കൂർ വെയിറ്റ് ചെയ്ത ശേഷം. ചെറു ചൂടുവെള്ളം എടുക്കുക അതിലേക്ക് കുറച്ച് ഡിഷ് വാഷ് ഒഴിച്ചുകൊടുക്കുക. നന്നായി മിക്സ് ചെയ്ത് എടുത്ത ശേഷം. ഇതു കൂടി സിംഗിലേക്ക് ഒഴിച്ചു കൊടുക്കുക. മെഴുക്കു പോകാനും വേസ്റ്റ് പോകാൻ ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *