അടുക്കളയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പുകൾ ഉണ്ട്. പലപ്പോഴും നമ്മളിൽ പലരും അത്തരം കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. നിങ്ങൾക്ക് വളരെ അനായാസം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പ്രത്യേകിച്ച് അടുക്കളയിൽ സ്ത്രീകൾക്ക് ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നുകൂടിയാണിത്.
എല്ലാവരും തന്നെ വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്. പലർക്കും ഇത് നല്ല ഇഷ്ടമാണ്. ഉണക്കമീൻ പുറത്തു നിന്നു വാങ്ങുമ്പോൾ വിശ്വസിച്ച് കഴിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. ഇത് എവിടെയാണ് ഉണക്കുന്നത് അതുപോലെ തന്നെ അതിൽ എന്തെല്ലാമാണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആലോചിച്ചാൽ ഇത് കഴിക്കാനുള്ള ആഗ്രഹം തന്നെ ഇല്ലാതാകും. എന്നാൽ ഇനി ഇത്തരം കാര്യങ്ങൾ ചിന്തിക്കേണ്ട. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണക്കമീൻ തയ്യാറാക്കി എടുക്കാം.
ഏതു മീനും ഈ ഒരു രീതിയിൽ ഉണക്കിയെടുക്കാം. കൂടുതലായി വെയിൽ കൊടുക്കേണ്ട ആവശ്യമില്ല. അത് പോലെ തന്നെ കൂടുതലായി പണി എടുക്കേണ്ട ആവശ്യമില്ല. പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇവിടെ കുറച്ച് സ്രാവ് എങ്ങനെ ഉണക്കി എടുക്കാം എന്നാണ് പറയുന്നത്. പച്ച സ്രാവ് വാങ്ങിയശേഷം ചെറിയ പീസുകൾ ആയി മുറിച്ച് കഴുകി വയ്ക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു പാത്രം ആണ്. പിന്നീട് ആവശ്യമുള്ളത് കല്ലുപ്പ് ആണ്.
പിന്നീട് മീൻ പാത്രത്തിൽ പരത്തിവെക്കുക. ഒരു ലയർ പരത്തിയ ശേഷം അതിനുമുകളിൽ ഉപ്പ് വിതറി കൊടുക്കുക. വീണ്ടും അടുത്ത ലയർ വരുത്തിവയ്ക്കുക. ഇങ്ങനെ ചെയ്തെടുക്കുക. ഇത് ഒരു ദിവസം മുഴുവൻ വയ്ക്കുക. അടുത്ത ദിവസം നോക്കുമ്പോൾ ആദ്യം വെള്ളം വാർന്നു നിൽക്കുന്നുണ്ടാകും. വെള്ളം വാർത്ത് കളയുക. പിന്നീട് വീണ്ടും ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഫ്രിഡ്ജിൽ 6 ദിവസം വെച്ചശേഷം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.