എളുപ്പത്തിൽ മീൻ എങ്ങനെ ക്ലീൻ ചെയ്യാം… കത്തിയില്ലാതെയും ക്ലീനിങ് ഇനി എളുപ്പം…|Fish cleaning looks easy

മീൻ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ മീൻ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ്. പ്രത്യേകിച്ച് കത്തി പോലും ഉപയോഗിക്കാതെ എളുപ്പത്തിൽ തന്നെ ഇനി ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. ചാള ആയാലും കിളിമീൻ ആയാലും അതുപോലെതന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ മീൻ വെട്ടിക്കഴിഞ്ഞാൽ കൈയിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാനും അതുപോലെതന്നെ മീൻ ഫ്രൈ ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന ചെറിയ സ്മെല്ല് പോകാനും സഹായിക്കും കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുറച്ചുദിവസം മത്സ്യം സൂക്ഷിച്ചുവയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. ആദ്യം തന്നെ എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക ഒരു 10 മിനിറ്റ് സമയം വെള്ളം ഒഴിച്ചിടണം. ഒരു 10 മിനിറ്റ് സമയമെങ്കിലും വെള്ളം ഒഴിച്ച് ഇടണം.

ഇങ്ങനെ ചെയ്താൽ മീനിനെ ചിതമ്പൽ ഒന്ന് ഇളകി കിട്ടുന്നതാണ്. അതിനുശേഷം ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. അതിന് ആവശ്യമുള്ളത് സ്ക്രബ്ബറാണ്. കത്തിയില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചിതമ്പൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ ഉരച്ചു കൊടുത്താൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തുടക്കക്കാർക്ക് പോലും നല്ലൊരു ടിപ്പു ആണ് ഇത്. കൈയൊന്നും മുറിയില്ല മുള്ള് കയ്യിൽ കയറില്ല വളരെ പെട്ടെന്ന് തന്നെ ഇത് വെച്ച് ഉരച്ചു കൊടുത്താൽ മതി.

ഇങ്ങനെ രണ്ടുഭാഗവും ഉരച്ചു കൊടുത്താൽ നല്ല പളുങ്ക് പോലെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ വൃത്തിയാക്കിയ ശേഷം ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളി ഒരു കലത്തിൽ തിരുമ്പി നല്ല പോലെ തന്നെ കലക്കി എടുക്കുക. പിന്നീട് ഇതിൽ മീനിട്ട് കൊടുക്കുക. അല്ലെങ്കിൽ ഒരു പകുതി ചെറുനാരങ്ങാ പിഴിഞ്ഞു കൊടുക്കുക. പിന്നീട് 15 മിനിറ്റ് കഴിഞ്ഞ് എടുത്താൽ ഇത് നല്ല രീതിയിൽ തന്നെ വെളുത്തു കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ തൊലി വളരെ എളുപ്പത്തിൽ തന്നെ ഇളകിപ്പോരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top